സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്ന്‌ ‌33 തടവുകാർക്ക്​ മോചനം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്​ . മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരവകുപ്പ്‌ പ്രസിദ്ധീകരിച്ചു. മൂന്നുഘട്ടമായി മോചിപ്പിക്കുന്ന തടവുകാരിൽ ആദ്യപട്ടികയിൽ 32 തടവുകാരും ശിക്ഷ പൂർത്തിയാക്കിയിട്ടും പിഴ അടക്കാത്തതിനാൽ ജയിലിൽ തുടർന്ന ഒരാളുമാണുള്ളത്‌. പൂജപ്പുര സെൻട്രൽ ജയിൽ (17 പേർ): മുരളീധരൻ‌, വിനായക്‌, ചന്ദ്രകുമാർ, ഗോപാലകൃഷ്‌ണൻ, സവാദ്‌, സാബു, മോഹൻലാൽ, സെന്തിൽ കുമാർ, പ്രഭാകരൻ, മനു, വർഗീസ്‌, ചന്ദ്രബാബു, കിഷൻ ബഹാദൂർ, ഉത്തമൻ നായർ, രാജൻ, ഉണ്ണികൃഷ്‌ണൻ ആചാരി, അപ്പുക്കുട്ടൻ നായർ. വിയ്യൂർ സെൻട്രൽ ജയിൽ (രണ്ടുപേർ): കുഞ്ഞു, തപൻ മണ്ഡൽ. കണ്ണൂർ സെൻട്രൽ ജയിൽ (ആറുപേർ): ജോസഫ്‌, അനിൽകുമാർ, വിശ്വനാഥൻ, ഗോപി, സദാനന്ദൻ, ലോകനാഥൻ. നെട്ടുകാൽത്തേരി ജയിൽ (രണ്ടുപേർ): മധുസൂദനൻ, സുകുമാരൻ. വിയ്യൂർ വനിത ജയിൽ (രണ്ടുപേർ): രുഗ്‌മണി, ജയന്തി ലക്‌ഡ. കണ്ണൂർ വനിത ജയിൽ (രണ്ടുപേർ): മരഗതം, ഓമന. തിരുവനന്തപുരം വനിത ജയിൽ: ലത്തീഫ. ഇവരെക്കൂടാതെ പിഴ ഒടുക്കാത്തതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ തുടർന്ന ജോസഫിനെയും മോചിപ്പിക്കാൻ തീരുമാനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.