മാസ്​ക് ധരിക്കാത്തതിന് 324 പേർക്കെതിരെ നടപടി

കൊല്ലം: കോവിഡ് േപ്രാട്ടോകോൾ ലംഘനം തടയുന്നതിനായി നിയന്ത്രണങ്ങൾ കടുപ്പിച്ച് കൊല്ലം സിറ്റി പൊലീസ്​. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 181 കേസുകൾ രജിസ്​റ്റർ ചെയ്തു. ശുചീകരണസംവിധാനം ഒരുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 25 കടയുടമകൾക്കെതിരെ കേരള പകർച്ചവ്യാധി ഓർഡിനൻസ്​ പ്രകാരം നടപടി സ്വീകരിച്ചു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 324 പേരിൽ നിന്നും സാമൂഹികഅകലം പാലിക്കാത്തതിനും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനുമായി 126 പേരിൽനിന്നും പിഴ ഈടാക്കി. പൊലീസിൻെറ കരിയർ ഗൈഡൻസ് ക്ലാസ് കൊല്ലം: പഠനപ്രവർത്തനങ്ങളിൽ വിദ്യാർഥികളെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം സിറ്റി പൊലീസ്​ കരിയർ ഗൈഡൻസ്​ ക്ലാസ്​ നടത്തി. സിറ്റി പൊലീസും ലൂമിനാ ടാലൻറ് എൻറിച്ച്മൻെറ് സൻെററും ചേർന്നാണ് ക്ലാസ്​ സംഘടിപ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ്കുമാർ ഗുരിഡിൻ കുട്ടികളുമായി സംവാദിച്ചു. കുട്ടികളുടെ സംശയങ്ങൾക്കും കരിയർ സംബന്ധമായ ചോദ്യങ്ങൾക്കും റേഞ്ച് ഡി.ഐ.ജിയും സിറ്റി പൊലീസ്​ കമ്മീഷണർ ടി. നാരായണനും മറുപടി നൽകി. ലൂമിനാർ കരിയർ കൗൺസിലർ കെ.ആർ. ധീരജ് ഉപദേശ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.