മാസ്ക് ധരിക്കാത്ത 309 പേർക്കെതിരെ നടപടി

കൊല്ലം: മാസ്​ക് ധരിക്കാതിരുന്നതിന് 309 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 81 കേസുകൾ രജിസ്​റ്റർ ചെയ്തു. നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും, ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്​ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിനും, സാമൂഹിക അകലം പാലിക്കാത്തതിനുമായി 178 പേർക്കെതിരെ നടപടി സ്വീകരിച്ച്​ പിഴ ഈടാക്കി. കൂടാതെ 37 കടയുടമകൾക്കെതിരെയും പൊലീസ്​ നടപടി സ്വീകരിച്ചു. ലോഡ്ജിൽ കൂടുതൽപേർ ക്വാറൻറീനിൽ; ഉടമക്കെതിരെ കേസ് കൊല്ലം: ലോഡ്ജിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ താമസിപ്പിച്ചതിന് ഉടമക്കെതിരെ ക്വാറൻറീൻ ലംഘനത്തിന് കൊല്ലം വെസ്​റ്റ് പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്തു. തേവള്ളി മാർക്കറ്റിന് മുന്നിലുള്ള ജി.ബി ലോഡ്ജ് ഉടമ കൊല്ലം മുണ്ടയ്​ക്കൽ ലതാഭവനിൽ ബിജുവിനെതിരെയാണ് (49) കേസെടുത്തത്. 12 പേർക്ക് താമസസൗകര്യമുള്ള ലോഡ്ജിൽ ഇയാൾ തമിഴ്നാട്ടിൽനിന്ന് മത്സ്യബന്ധനത്തിനുവന്ന 30 മത്സ്യത്തൊഴിലാളികളെ താമസിപ്പിച്ചു. കൊല്ലം മുനിസിപ്പൽ കോർപറേഷനിലെ ഹെൽത്ത് ഇൻസ്​പെക്ടറുടെ റിപ്പോർട്ടിൻെറ അടിസ്​ഥാനത്തിൽ കേസ്​ രജിസ്​റ്റർ ചെയ്തു. ഉദ്യോഗസ്​ഥനെ കുത്തിപ്പരിക്കേൽപിച്ച രണ്ടാംപ്രതി അറസ്​റ്റിൽ ഇരവിപുരം: പാലത്തറ എൻ.എസ്​ ആശ​ുപത്രിക്ക്​ സമീപം നിയമസഭ സെക്രട്ടേറിയറ്റ് ഉദ്യോഗസ്​ഥനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. ഒന്നാംപ്രതിയെ ഒളിവിൽ കഴിയുവാൻ സഹായിച്ചതിനാണ് തഴുത്തല വടക്കുംകര ഈസ്​റ്റിൽ അൻഷാദ് മൻസിലിൽ ഫിറോസ്​ (26) അറസ്​റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ അക്രമം നടത്തിയ ഒന്നാം വടക്കേവിള പാലത്തറ നഗർ നവാസ്​ മൻസിലിൽ സെയ്ദലി പൊലീസ്​ വരുന്നതറിഞ്ഞ്​ ഉദ്യോഗസ്​ഥനെ തടഞ്ഞുനിർത്തി സ്​കൂട്ടർ ചോദിച്ചു. കൊടുക്കാത്തതിലുള്ള വിരോധത്താൽ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.