Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 5:28 AM IST Updated On
date_range 20 July 2020 5:28 AM ISTമാസ്ക് ധരിക്കാത്ത 309 പേർക്കെതിരെ നടപടി
text_fieldsbookmark_border
കൊല്ലം: മാസ്ക് ധരിക്കാതിരുന്നതിന് 309 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 81 കേസുകൾ രജിസ്റ്റർ ചെയ്തു. നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും, ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിനും, സാമൂഹിക അകലം പാലിക്കാത്തതിനുമായി 178 പേർക്കെതിരെ നടപടി സ്വീകരിച്ച് പിഴ ഈടാക്കി. കൂടാതെ 37 കടയുടമകൾക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചു. ലോഡ്ജിൽ കൂടുതൽപേർ ക്വാറൻറീനിൽ; ഉടമക്കെതിരെ കേസ് കൊല്ലം: ലോഡ്ജിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ താമസിപ്പിച്ചതിന് ഉടമക്കെതിരെ ക്വാറൻറീൻ ലംഘനത്തിന് കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തേവള്ളി മാർക്കറ്റിന് മുന്നിലുള്ള ജി.ബി ലോഡ്ജ് ഉടമ കൊല്ലം മുണ്ടയ്ക്കൽ ലതാഭവനിൽ ബിജുവിനെതിരെയാണ് (49) കേസെടുത്തത്. 12 പേർക്ക് താമസസൗകര്യമുള്ള ലോഡ്ജിൽ ഇയാൾ തമിഴ്നാട്ടിൽനിന്ന് മത്സ്യബന്ധനത്തിനുവന്ന 30 മത്സ്യത്തൊഴിലാളികളെ താമസിപ്പിച്ചു. കൊല്ലം മുനിസിപ്പൽ കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപിച്ച രണ്ടാംപ്രതി അറസ്റ്റിൽ ഇരവിപുരം: പാലത്തറ എൻ.എസ് ആശുപത്രിക്ക് സമീപം നിയമസഭ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. ഒന്നാംപ്രതിയെ ഒളിവിൽ കഴിയുവാൻ സഹായിച്ചതിനാണ് തഴുത്തല വടക്കുംകര ഈസ്റ്റിൽ അൻഷാദ് മൻസിലിൽ ഫിറോസ് (26) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ അക്രമം നടത്തിയ ഒന്നാം വടക്കേവിള പാലത്തറ നഗർ നവാസ് മൻസിലിൽ സെയ്ദലി പൊലീസ് വരുന്നതറിഞ്ഞ് ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തി സ്കൂട്ടർ ചോദിച്ചു. കൊടുക്കാത്തതിലുള്ള വിരോധത്താൽ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story