ഇടവയിലെ മസ്ജിദുകൾ ഒക്ടോബർ 25 മുതൽ തുറക്കും

വർക്കല: ഇടവ മേഖലയിലും കോവിഡ് സമൂഹവ്യാപനമുള്ളതിനാൽ ഇടവ ജമാഅത്തിന് കീഴിലുള്ള മസ്ജിദുകൾ ഒക്ടോബർ 25 മുതൽക്കേ നമസ്കാരത്തിനായി തുറക്കൂവെന്ന് ജമാഅത്ത് പ്രസിഡൻറ് അഡ്വ.നിയാസ് എ. സലാം അറിയിച്ചു. സെപ്​റ്റംബർ 27 മുതൽ മസ്ജിദുകൾ തുറക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇൻകാസ് ജില്ല കമ്മിറ്റിയുടെ കാരുണ്യസ്പർശം വർക്കല: രണ്ട് വൃക്കകളിലും അർബുദം ബാധിച്ച തിരുവനന്തപുരം സ്വദേശിയായ കലയ്ക്ക് ഇൻകാസ് അബൂദബി തിരുവനന്തപുരം ജില്ലകമ്മിറ്റി ചികിത്സസഹായം നൽകി. ഉമ്മൻ ചാണ്ടിയുടെ നിയമസഭ പ്രവേശനത്തി​ൻെറ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കാരുണ്യസ്പർശം പദ്ധതി പ്രകാരം സഹായം നൽകിയത്. ധനസഹായം അഡ്വ എം. വിൻസൻറ് എം.എൽ.എ കൈമാറി. ഇൻകാസ് ജില്ല പ്രസിഡൻറ് എം.യു. ഇർഷാദ്, ജനറൽ സെക്രട്ടറി ഷുഹൈബ് പള്ളിക്കൽ, ട്രഷറർ ഷാജികുമാർ, നബീൽ കണിയാപുരം എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.