കള്ളിക്കാട്​ പഞ്ചായത്തിൽ 19 പേർക്ക് കോവിഡ്

കാട്ടാക്കട: കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 പേരെ കോവിഡ് പരിശോധനക്ക്​ വിധേയമാക്കി. ചാമവിളപ്പുറം വാർഡിൽ 11പേർക്കും തേവൻകോട്, നിരപ്പുക്കാല വാർഡുകളിൽ മൂന്നുപേർക്കുവീതവും, നെയ്യാർഡാം വാർഡിൽ രണ്ടുപേർക്കുമാണ് പോസിറ്റിവായത്. ചാമവിളപ്പുറം വാർഡിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ രോഗികളുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പൂവച്ചൽ, കാട്ടാക്കട, കുറ്റിച്ചൽ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം പരിശോധനയില്ലായിരുന്നു. പൂവച്ചല്‍, കുറ്റിച്ചല്‍, കാട്ടാക്കട പഞ്ചായത്തുകളിലായി 200 പേരെ ഇന്ന്​ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. തുരുത്തുംമൂല ഗവ. എൽ.പി സ്കൂളിൽ ഒരു കോടിയുടെ വികസന പദ്ധതി കാട്ടാക്കട: നിയോജക മണ്ഡലത്തിലെ തുരുത്തുംമൂല ഗവ. എൽ.പി സ്കൂളിൽ ഒരു കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി സംസ്ഥാന സർക്കാറി​ൻെറ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ നവീകരിക്കുന്നത്. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്തംഗം അജിത്ത്, ബിജുദാസ്, സ്കൂൾ ഹെഡ്മിസ്ട്രസ്​ പത്മകുമാരി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.