ലോക്​ഡൗൺ ലംഘനം: 179 പേർ അറസ്​റ്റിൽ

തിരുവനന്തപുരം: ലോക്​ഡൗൺ ലംഘനത്തിന് തിങ്കളാഴ്ച 179 പേരെ തിരുവനന്തപുരം റൂറലിൽ അറസ്​റ്റ്​ ചെയ്തു. 198 കേസ്​ രജിസ്​റ്റർ ചെയ്തു. അനാവശ്യ യാത്രകൾ നടത്തിയ 27 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ യാത്ര ചെയ്ത 293 പേർക്കെതിരെ കേസെടുത്തു. ഇഞ്ചിവിളയിലെ അതിർത്തി വഴി 83 പുരുഷന്മാരും 17 സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടെ 114 പേർ കേരളത്തിലേക്ക് വന്നെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.