ഡിജിറ്റല്‍ വാഴ്സിറ്റി ദ്വിദിന ഡിജിറ്റല്‍ ഉച്ചകോടി 15 മുതല്‍

തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ ഉദ്ഘാടനത്തിന്​ മുന്നോടിയായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഉച്ചകോടി ഫെബ്രുവരി 15, 16 തീയതികളില്‍ മംഗലപുരം ടെക്നോസിറ്റി കാമ്പസില്‍ നടക്കും. 15ന് ഉച്ചക്ക്​ രണ്ടിന് ഡിജിറ്റല്‍ യൂനിവേഴ്സിറ്റി കാമ്പസില്‍ ആരംഭിക്കുന്ന 'ഡി എക്സ് 21: ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സമ്മിറ്റി'ല്‍ ലോകത്തി​ൻെറ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്ന സെഷനുകള്‍ ഓണ്‍ലൈനില്‍ നടത്തും. 'ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഡേ' എന്നു പേരിട്ടിരിക്കുന്ന ഉച്ചകോടിയുടെ ആദ്യദിവസത്തില്‍ അന്താരാഷ്​ട്ര സെലിബ്രിറ്റി ടെക്നോളജിസ്​റ്റ്​ ഡോണ്‍ ടാപ്സ്കോട്ട് മുഖ്യപ്രഭാഷണം നടത്തും. മുന്‍ ഐ.ബി.എം റിസര്‍ച് ഫെലോയും സിംഗപ്പൂര്‍ നാഷനല്‍ യൂനിവേഴ്സിറ്റി പ്രഫസറുമായ സി. മോഹന്‍, യുസിഎല്ലിലെ സോഷ്യല്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ലീഡർ ഡോ.ജെയ്ന്‍ തോമാസണ്‍, ഡി.സി.ബി ബാങ്ക് ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഹെഡ് പ്രസന്ന ലോഹര്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.