ഭൂമി ഈടുവെച്ച് 15 കോടി വായ്​പയെടുക്കാൻ പ്ലാ​േൻറഷൻ കോർപറേഷന് അനുമതി

തിരുവനന്തപുരം: ഭൂമി ഈടുവെച്ച് 15 കോടി രൂപ വായ്പയെടുക്കാൻ പ്ലാേൻറഷൻ കോർപറേഷന് സർക്കാർ അനുമതി. കോർപറേഷ​ൻെറ ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്തുന്നതിനാണ് ആഗസ്​റ്റ്​ 18ന് ചേർന്ന ഡയറക്​ടർ ബോർഡ് യോഗത്തി​ൻെറ ഇൗ തീരുമാനം. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് ബാങ്ക്​ വായ്പയെടുക്കാൻ അനുമതി നൽകി കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ ഉത്തരവിട്ടു. കഴിഞ്ഞവർഷം ആഗസ്​റ്റ്​ 17ന് 10 കോടി കടമെടുക്കാൻ അനുമതി നൽകിയിരുന്നു. കോർപറേഷൻ ഉൽപന്നങ്ങളുടെ സ്​റ്റോക്- ഡിപ്പോസിറ്റ് ഈടുനൽകിയാണ് അന്ന് വായ്പയെടുത്തത്. സർക്കാറിന് ഒരു ബാധ്യതയും ഭാവിയിൽ വരുത്തരുതെന്ന നിബന്ധനകൾക്ക് വിധേയമായി 10 കോടി വായ്പയെടുക്കാനായിരുന്നു അനുമതി. കോവിഡ് പടർന്നതോടെ ഉൽപന്നങ്ങൾ തീർത്തും വിറ്റഴിക്കാൻ പറ്റാതായി. കടമെടുത്ത 10 കോടി രൂപ ചെലവഴിക്കേണ്ടിയും വന്നു. ആഗസ്​റ്റ്​ മാസത്തെ ശമ്പളവും ഓണം ആനുകൂല്യങ്ങളും നൽകാൻ സാധിക്കാത്ത അവസ്ഥ പരിഗണിച്ചാണ് ഡയറക്ടർ ബോർഡ് യോഗം 15 കോടികൂടി ബാങ്കിൽനിന്ന് കടമെടുക്കാൻ തീരുമാനിച്ചത്. തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും മുടങ്ങിയാൽ അവരുടെ മനോവീര്യത്തെ തകർക്കുകയും കോർപറേഷൻ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. പ്ലാ​േൻറഷന്‍ കോര്‍പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം 1962 ലാണ് രൂപം കൊണ്ടത്. 1979 ഡിസംബറിലാണ് മിക്ക തോട്ടങ്ങളും വനം വകുപ്പ് പി.സി.കെയെ ഏല്‍പിക്കുന്നത്. 1980ല്‍ വനസംരക്ഷണനിയമം പാസായതോടെ വനഭൂമി പാട്ടം നല്‍കുന്നതിനുമുമ്പ്​ കേന്ദ്ര സര്‍ക്കാറി​ൻെറ അനുമതി വാങ്ങണം. അത്തരം അനുമതി വാങ്ങാത്തതിനാല്‍ മൊത്തം പാട്ടഭൂമിയും അനധികൃതമായ കൈവശമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.