അഞ്ചുതെങ്ങിൽ പുതുതായി 15 പേർക്ക് കോവിഡ്​

ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ പുതുതായി 15 പേർക്ക് രോഗം കണ്ടെത്തി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ തിങ്കളാഴ്ച 50 പേരെ കോവിഡ് പരിശോധന നടത്തിയതിൽ 15 പേർക്ക് രോഗമുള്ളതായി കണ്ടെത്തി. പെരുമാതുറയിൽ 47 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ലെന്നുകണ്ടെത്തിയത് പെരുമാതുറ തീരത്തിന് ആശ്വാസമായി. പരിശോധന ബുധനാഴ്ചയും തുടരും. ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ്​ സോണിൽ മദ്യം വാങ്ങാൻ നദി കടന്നെത്തുന്നു ആറ്റിങ്ങൽ: ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ്​ സോണിൽനിന്ന്​ ബോട്ടിൽ നദിയിലൂടെ മദ്യം വാങ്ങാൻ ആൾക്കാർ എത്തുന്നത്​ ആറ്റിങ്ങൽ നഗരത്തിലെ ആശങ്ക വർധിപ്പിക്കുന്നു; ചൊവ്വാഴ്ച നഗരസഭയുടെ അടിയന്തര കൗൺസിൽ. വാമനപുരം നദീ തീരത്തുള്ള ബാറിലേക്കാണ് മത്സ്യ ബന്ധന ബോട്ടുകൾ എത്തുന്നത്. പൊലീസ് നിയന്ത്രണം പ്രധാന റോഡുകളിലാണ്. റോഡുകൾ പൂർണമായും അടച്ചതോടെ മദ്യ ഉപഭോക്താക്കളും കരിഞ്ചന്തയിൽ വിൽക്കുന്നവരും ബോട്ടുകളിൽ നദിയിലൂടെ എത്തി മദ്യം ശേഖരിച്ച് മടങ്ങുകയാണ്. രോഗ വ്യാപനം ശക്തമായ അഞ്ചുതെങ്ങ് ഭാഗത്തുള്ളവരാണ് ഇത്തരത്തിൽ കൂടുതലായി എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.