തിരുവനന്തപുരം: തക്കല നൂറുൽ ഇസ്ലാം പോളിടെക്നിക്കിലെ പൂർവ വിദ്യാർഥികളുടെ സംഗമവും പൂർവവിദ്യാർഥി കൂട്ടായ്മയിൽ രൂപംകൊണ്ട ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും 14ന് തക്കല പൂക്കട പോളിടെക്നിക് കാമ്പസിൽ നടക്കും. ഉദ്ഘാടനസംഗമത്തിൽ ആയിരത്തോളം പൂർവവിദ്യാർഥികൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 14ന് രാവിലെ 10ന് നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലറും കോളജ് ചെയർമാനുമായ ഡോ. മജീദ്ഖാൻ ഉദ്ഘാടനം നിർവഹിക്കും. പൂർവവിദ്യാർഥി അസോസിയേഷൻ പ്രസിഡന്‍റ് പ്രദീപ്റ്റാർട്ടിൻ അധ്യക്ഷതവഹിക്കും. അധ്യാപകരെ ആദരിക്കൽ, വിവിധരംഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടക്കുമെന്ന് സെക്രട്ടറി അമ്പിരാജ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 9447124135, 9846297007,9847932208 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം കൈപ്പുസ്തകം പ്രകാശനം ചെയ്തു തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഇ -പുസ്തകമായി പ്രസിദ്ധീകരിച്ച 'ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം' കൈപ്പുസ്തകം പ്രകാശനം ചെയ്തു. മന്ത്രി വി.എൻ. വാസവൻ ഇ പുസ്തകത്തിന്‍റെ ഡിജിറ്റൽ കോപ്പി ടി.കെ. ആനന്ദിക്ക് നൽകി പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ ചേർന്ന പരിപാടിയിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻചാർജ് ഡോ. മ്യൂസ് മേരി ജോർജ്, അസി. ഡയറക്ടർമാരായ ഡോ. പ്രിയ വർഗീസ്, ഡോ. ലിറ്റിൽ ഹെലൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. പത്മകുമാർ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായർ, ടി.സി. മാത്തുക്കുട്ടി, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സുനിത ഐ, റിസർച്ച് ഓഫിസർമാരായ കെ.ആർ. സരിതകുമാരി, അമ്പിളി ടി.കെ, എഡിറ്റോറിയൽ അസിസ്റ്റന്റ് എം.യു. പ്രവീൺ, സുജിത്ത് ആർ.എസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.