പുനലൂർ താലൂക്കിൽ 1200 കിടക്കകളുള്ള സൻെറർ തുറക്കും പുനലൂർ: താലൂക്കിൽ 1200 കിടക്കകളുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾ തുറക്കാൻ മന്ത്രി കെ. രാജുവിൻെറ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും 100 കിടക്കകൾ വീതമുള്ള സൻെററുകൾ ആരംഭിക്കും. പുനലൂർ നഗരസഭയിൽ 100 കിടക്കകൾ വീതമുള്ള രണ്ടു ചികിത്സാ കേന്ദ്രങ്ങളും ആരംഭിക്കും. ജില്ല നോഡൽ ഓഫിസർ അടക്കം ആരോഗ്യ വകുപ്പ് സംഘം പരിശോധിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തി പ്രവർത്തനം തുടങ്ങും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകളും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടും ഉപയോഗപ്പെടുത്തി പുതിയ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. താലൂക്കിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ആര്യങ്കാവിലെ പരിശോധന കേന്ദ്രത്തിലും പുനലൂർ പൊലീസ് സ്റ്റേഷനിലും കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞ ദിവസം പുനലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് അഞ്ച് പൊലീസും ആര്യങ്കാവിൽ നിന്ന് 13 പേരും ക്വാറൻറീനിൽ പോയിരുന്നു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, തഹസിൽദാർ കെ. സുരേഷ്, പുനലൂർ ഡിവൈ.എസ്.പി സി .അനിൽദാസ്, പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.