കുടുംബത്തിലെ എട്ടുപേർക്ക് ഉൾപ്പെടെ 12 പേര്‍ക്ക് കോവിഡ്; കാട്ടാക്കടയിൽ വീണ്ടും കോവിഡ് രോഗികള്‍ കൂടുന്നു

കള്ളിക്കാട് ആശ്വാസം കാട്ടാക്കട: ചെറിയ ഇടവേളക്കുശേഷം കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികള്‍ കൂടുന്നു. ആമച്ചൽ സര്‍ക്കാർ ആശുപത്രിയില്‍ തിങ്കളാഴ്​ച നടത്തിയ 42 പേരുടെ സ്രവപരിശോധനയില്‍ കാട്ടാക്കട കഞ്ചിയൂർക്കോണത്തെ ഒരു കുടുംബത്തിലെ എട്ടുപേർക്ക് ഉൾപ്പെടെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആമച്ചൽ, കൊല്ലംകോണം എന്നിവിടങ്ങളിലായി ഓരോരുത്തരും പൂവച്ചൽ പഞ്ചായത്തിലെ മൈലോട്ടുമൂഴിയിൽ രണ്ടുപേരുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കാട്ടാക്കട പഞ്ചായത്തിലെ കൊല്ലകോണം പ്രദേശം നിലവിൽ കോവിഡ് ക്ലസ്​റ്ററാണ്. ഒരാളിൽനിന്ന്​ നിരവധി പേർക്ക് രോഗം പടരുന്ന സാഹചര്യത്തിലാണ് ഒരുപ്രദേശം ക്ലസ്​റ്ററായി പ്രഖ്യാപിക്കുന്നത്. പഞ്ചായത്തിലെ തൂങ്ങാംപാറ, ചന്ദ്രമംഗലം, ആമച്ചൽ, ചെമ്പനാകോട് വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണാണ്‌. എന്നാൽ, കഴിഞ്ഞദിവസം പട്ടണം ഉള്‍പ്പെടുന്ന വാര്‍ഡുകളിലെ നിയന്ത്രണം പിൻവലിച്ചതോടെ എല്ലായിടത്തും ജനം ഇരച്ചുകയറുകയാണ്. സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, തുണിക്കടകൾ എല്ലായിടത്തും തിങ്കളാഴ്ച നല്ല തിരക്കായിരുന്നു. പട്ടണം അതിരിടുന്ന കാട്ടാക്കട വാർഡിലാണ് നിലവിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച കഞ്ചിയൂർക്കോണം. ഇവിടെ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച സ്​റ്റുഡിയോ ഉടമയുടെ ബന്ധുക്കളായ എട്ടുപേർക്കാണ് തിങ്കളാഴ്ചത്തെ പരിശോധനയിൽ കോവിഡ് പോസിറ്റിവായത്. ഇതിനിടെ കോവിഡിനെതിരെ പോരാടാൻ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ, സന്നദ്ധസംഘടനകൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ പ്രതിജ്ഞയെടുത്തു. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ രോഗം നേരത്തേ സ്ഥിരീകരിച്ച പഞ്ചായത്ത്‌ ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട പഞ്ചായത്ത്‌ പ്രസിഡൻറും ജനപ്രതിനിധികളും ഉൾപ്പെടെ 34 പേരും നെഗറ്റിവായി. രോഗബാധിതരായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 17 പേർ കൂടി രോഗമുക്തി നേടി. പഞ്ചായത്തിൽ രോഗം ബാധിച്ച 94 പേരിൽ 50 പേർ രോഗമുക്തരായിട്ടുണ്ട്. കാട്ടാക്കട നടത്തിയ പരിശോധനയിൽ പൂവച്ചലിലെ മൈലോട്ടുമൂഴിയിൽ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. നിലവിൽ പഞ്ചായത്തിലെ എട്ട് വാർഡുകൾ കണ്ടെയ്​ൻമൻെറ്​​ സോണാണ്​. കുറ്റിച്ചലിലും നാല് വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.