തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട, കോടിയിലധികം വിലമതിക്കുന്ന ഹഷീഷ് ഓയിലും 100 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: അന്താരാഷ്​ട്ര വിപണിയിൽ കോടിയിലധികം വിലമതിക്കുന്ന ഒരു കിലോ ഹഷീഷ് ഓയിലും 100 കിലോ കഞ്ചാവുമായി തലസ്ഥാനത്ത്​ രണ്ടുപേർ പിടിയിൽ. ലഹരിമരുന്ന് കടത്തിലെ മുഖ്യസൂത്രധാരകക്കായി എക്സൈസ് ഉൗർജിത അന്വേഷണത്തിലാണ്​. നാഷനൽ പെർമിറ്റ് ലോറിയിൽ കടത്തിയ മയക്കുമരുന്ന് പോത്തൻകോട്ടാണ് എക്സൈസ് എൻഫോഴ്സ്മൻെറ്​ വിഭാഗം പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന എറണാകുളം കുന്നത്തുനാട് അറക്കിപ്പടി പെരുമാനി എൽദോ എബ്രഹാം (28), കൊല്ലം കുണ്ടറ റെയിൽവേ സ്​റ്റേഷന് സമീപം സെബിൻ (29) എന്നിവരെയാണ് എക്സൈസ് തിരുവനന്തപുരം സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാറി​ൻെറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. ആന്ധ്രയിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും പെരുമ്പാവൂർ സ്വദേശിനി ജോളിയാണ് മയക്കുമരുന്ന് കടത്തിന് ചുക്കാൻ പിടിക്കുന്നതെന്നും എക്സൈസ് സംഘം പറഞ്ഞു. ജോളിക്കായി അന്വേഷണം തുടങ്ങി. ഇവരുടെ അടുത്ത സഹായിയാണ് എൽദോ. ലോക്ഡൗണോടെ സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന്​ ചരക്ക് വാഹനങ്ങളിൽ മയക്കുമരുന്ന് കടത്തുന്നതായി എക്സൈസ് എൻഫോഴ്സ്മൻെറ്​ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. അതി​ൻെറ അടിസ്ഥാനത്തിൽ തുടരുന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഡ്രൈവറുടെ കാബിനുമുകളിൽ പൊതികളിലായാണ്​ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സി.ഐ ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാർ, അസി. ഇൻസ്പെക്ടർ മധുസൂദനൻ നായർ, പ്രിവൻറിവ് ഓഫിസർ ഹരികുമാർ, സിവിൽ ഓഫിസർമാരായ ജെസിം, സുബിൻ, ഷംനാദ്, രാജേഷ്, ജിതീഷ്, ശ്രീലാൽ, രതീഷ് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.