കാട്ടാക്കടയിൽ തിക്കും തിരക്കും നഗരപരിധിയില്‍നിന്ന്​ കേവലം 10 കിലോമീറ്റര്‍ അകലെ

കാട്ടാക്കട: തലസ്ഥാനം ട്രിപ്​ള്‍ ലോക്ഡൗണിലായിട്ടും നഗരപരിധിയില്‍നിന്ന്​ കേവലം 10 കിലോമീറ്റര്‍ മാത്രം അകലമുള്ള കാട്ടാക്കട പ്രദേശത്ത് തിക്കും തിരക്കും. പോസ്​​േറ്റാഫിസ് ജങ്​ഷനില്‍ ഓണത്തലേന്നുള്ള ചന്തപോലെയാണ് തിരക്ക്. ട്രഷറിമുതല്‍ മാര്‍ക്കറ്റ് ജങ്​ഷന്‍വരെ കാല്‍നടപോലും അസാധ്യമാണ്. കഷ്​ടിച്ച് 300 മീറ്റര്‍ ദൂരം വാഹനം കടന്നുപോകണമെങ്കില്‍ ഇപ്പോള്‍ മണിക്കൂറോളം ചെലവിടേണ്ടിവരും. ചന്ത അടച്ചിട്ടിരിക്കുന്നതിനാല്‍ കച്ചവടം റോഡിലാണ്. ലോക്​ഡൗണ്‍ തുടങ്ങിയപ്പോള്‍ നടപ്പാതയിലായിരുന്നു കച്ചവടം. ഇപ്പോള്‍ റോഡിലായി. മത്സ്യ-മാംസ കച്ചവടം മുതല്‍ വസ്ത്രവ്യാപാരംവരെ റോഡിലാണ്. ചില വ്യാപാരസ്ഥാപനങ്ങള്‍ ആടി സെയില്‍സ് പരസ്യം നല്‍കി കച്ചവടം തുടങ്ങിയപ്പോള്‍ കടകളിലും തിക്കും തിരക്കുമായി. കാട്ടാക്കട, പൂവച്ചല്‍ ഗ്രാമപ‍ഞ്ചായത്ത് പ്രദേശത്ത് നിരവധിയിടങ്ങളിലാണ് റോഡ് കൈയേറ്റവും റോഡ് കൈയേറി ഷെഡുകള്‍ നിർമിച്ചിരിക്കുന്നതും. റോഡി‍ൻെറ ഇരുവശത്തും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് വഴിയോര കച്ചവടവും സ്ഥിരം വ്യാപാരികളുടെ റോഡിലെ കച്ചവടവുമൊക്കെ തകൃതിയായി നടക്കുന്നത്​. ഇ​േതാടെ ഗതാഗതത്തിരക്കും ഏറി. അകലം പാലിക്കണമെന്നും മുഖാവരണം ധരിക്കണമെന്നുമുള്ള നിർദേശംപോലും മിക്ക വഴിയോരകച്ചടക്കാരും പാലിക്കുന്നില്ല. ചിത്രം- Kattakada. Market .jpg KTDA- market jun 06-07-20.jpg കാട്ടാക്കട മാര്‍ക്കറ്റ് ജങ്​ഷനിലെ കാഴ്ച കാട്ടാക്കട മാര്‍ക്കറ്റ് ജങ്​ഷനിലെ തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.