കെ.എസ്.ആർ.ടി.സി സമരം: തമിഴ്നാട് സർക്കാർ ബസ് അതിർത്തി വരെ മാത്രം

നാഗർകോവിൽ: കെ.എസ്.ആർ.ടി.സിയിൽ സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകൾ 24 മണിക്കൂർ നടത്തിയ പണിമുടക്കിന്റെ ഭാഗമായി കേരളത്തിലേക്കുള്ള തമിഴ്നാട് സർക്കാർ ബസുകൾ കളിയിക്കാവിളയിൽ ഓട്ടം അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിവുപോലെ തമിഴ്നാട് സർക്കാർ ബസുകൾ നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക്​ പുറപ്പെട്ടെങ്കിലും അതിർത്തിയിൽ കെ.എസ്.ആർ.ടി.സി തൊഴിലാളികൾ തടഞ്ഞതിനെ തുടർന്നാണ് ഓട്ടം കളിയിക്കാവിളയിൽ അവസാനിപ്പിച്ചതെന്ന് തമിഴ്നാട് സർക്കാർ ട്രാൻസ്പോർട്ട് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.