കെ.എസ്.ആർ.ടി.സി ബസിന്‍റെ വീൽ ഡ്രം പൊട്ടി മാറി

കാട്ടാക്കട: നിറയെ യാത്രക്കാരുമായി സര്‍വിസ് നടത്തിയ , അപകടം ഒഴിവായത് തലനാരിഴക്ക്​. കാട്ടാക്കട-തിരുവനന്തപുരം റോഡിൽ കാട്ടാക്കട ബാറിനടുത്താണ് ഉഗ്രശബ്ദത്തോടെ റോഡില്‍ ബസ് നിന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. രാവിലെ ബസ് പുറപ്പെടുന്നതിനു മുമ്പ്​​ ബ്രേക്ക് തകരാർ ഉണ്ടെന്നുകണ്ട ഡ്രൈവർ കാട്ടാക്കട വര്‍ക്ക്ഷോപ്പില്‍ പരിശോധന നടത്തിച്ചശേഷം സര്‍വിസ് നടത്തവെയാണ് അപകടം. കയറ്റിറക്കമുള്ള റോഡിലോ വളവിലോ ​െവച്ച് ഇത്തരത്തിൽ ഡ്രം പൊട്ടി മാറി ബസ് നിന്നിരുന്നതെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നുവെന്ന് ഡ്രൈവർമാര്‍ പറഞ്ഞു. ഫിറ്റ്നസ് ഇല്ലാത്ത നിരവധി ബസുകൾ ഇപ്പോഴും കെ.എസ്.ആർ.ടി.സി സർവിസ് നടത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.