വാതിൽപ്പടി സേവനവുമായി ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ബജറ്റ്

* വിവിധ വികസന പദ്ധതികൾക്ക്​ തുക വകയിരുത്തി ആറ്റിങ്ങൽ: വാതിൽപ്പടി സേവനം വാഗ്ദാനം ചെയ്ത് ജില്ലയിലെ ആദ്യ ജെൻഡർ ബജറ്റ് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ അവതരിപ്പിച്ചു. 544513871 രൂപ വരവും 542205393 രൂപ ​െചലവും 2308478 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് വൈസ് പ്രസിഡൻറ് ആർ. സരിത അവതരിപ്പിച്ച ബജറ്റ്. കിലയുടെ സഹകരണത്തോടെയാണ് ജില്ലയിലെ ആദ്യ ജെൻഡർ ബജറ്റ് അവതരിപ്പിച്ചത്. എല്ലാ വിഭാഗം ആളുകൾക്കും തുല്യ പ്രാധാന്യം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേര ഗ്രാമം പദ്ധതിക്ക് 84 ലക്ഷവും പഴഞ്ചിറ കുളം നവീകരണത്തിന് 5.5 കോടിയും ലക്ഷ്മിപുരം ഷോപ്പിങ്​ കോംപ്ലക്സ് നിർമാണത്തിന് രണ്ട്​ കോടിയും കുടിവെള്ളവിതരണത്തിന് 5.97 കോടിയും വകയിരുത്തി. മാലിന്യ സംസ്കരണത്തിന് 28.46 ലക്ഷവും ഭവനനിർമാണത്തിന് 3.3 കോടിയും മത്സ്യമേഖലക്ക് 15 ലക്ഷവും ദാരിദ്ര്യ ലഘൂകരണത്തിന് 24 കോടിയും വനിതാ ക്ഷേമത്തിന് 30 ലക്ഷവും അംഗൻവാടികൾക്ക് 30 ലക്ഷവും ആരോഗ്യമേഖലക്ക്​ 45.85 ലക്ഷവും വകയിരുത്തി. വിദ്യാഭ്യാസമേഖലക്ക് 19.95 ലക്ഷവും മൃഗസംരക്ഷണത്തിന് 1.24 കോടിയും കൃഷിക്ക് 1.18 കോടിയും റോഡുകളുടെ പുനർനിർമാണത്തിന് 1.5 കോടിയും ചെലവിടും. പുതിയ ശ്മശാനനിർമാണത്തിന് വസ്തു വാങ്ങൽ, പെരുമാതുറയിൽ ഡയാലിസിസ് യൂനിറ്റ്, പണ്ടകശാലയിൽ മിനി സിവിൽ സ്റ്റേഷൻ, പെരുമാതുറ മത്സ്യ സ്റ്റോറേജ് ഫെസിലിറ്റി എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാതിൽപടി സേവനം പൈലറ്റ് പ്രോജക്ട് ആയാണ്​ ചിറയിൻകീഴ് പഞ്ചായത്തിൽ നടപ്പാക്കുക. പഞ്ചായത്ത് പ്രസിഡന്‍റ്​ പി. മുരളി ബജറ്റ് അവതരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.