തിരുവനന്തപുരം: മണക്കാട് കൗണ്‍സിലര്‍ കെ.കെ. സുരേഷിനെതിരെ യൂനിയന്‍നേതാക്കള്‍ നഗരസഭ ഓഫിസില്‍ നടത്തിയ കൊലവിളി പ്രസംഗത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാരുടെ ധര്‍ണ. ബി.ജെ.പി കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ ധർണ ഉദ്ഘാടനം ചെയ്തു. നഗരസഭ ഭരണസമിതിയുടെ അഴിമതികള്‍ക്കെതിരെ ബി.ജെ.പി നടത്തിയ സമരത്തോടുള്ള പകവീട്ടലാണ് സി.പി.എം നടത്തുന്നതെന്ന് എം.ആര്‍. ഗോപന്‍ പറഞ്ഞു. പാര്‍ട്ടി ഇടനിലക്കാരിയായി നിന്ന് പണാപഹരണം നടത്തിയ യൂനിയന്‍ നേതാവിനെ അറസ്റ്റുചെയ്യിപ്പിച്ചതിലുള്ള പ്രതികാരമാണിത്. മുതിര്‍ന്ന നേതാവും പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലറുമായ പി. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ തിരുമല അനിൽകുമാർ, സിമി ജ്യോതിഷ്, അഡ്വ. വി.ജി. ഗിരികുമാര്‍, ജാനകി അമ്മാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.