തിരയടിയിൽപെട്ട ദമ്പതികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

പൂവാർ: പൊഴിക്കര ബീച്ചിൽ തിരയിൽപെട്ട് അപകടത്തിലായ ദമ്പതികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. രാജസ്ഥാൻ സ്വദേശികളായ ഹർഷൻ (28), ഹാന ബാല (26) എന്നിവരെയാണ് ലൈഫ് ഗാർഡുകളായ ജോർജ്, വിർജിൻ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്. തിരയടിയിൽ വീണ ഹാൻഡ്ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ തിരയടിയിൽപെട്ട് ഇരുവരും ചുഴിയിൽ മുങ്ങിത്താഴ്​ന്നത്. ഇരുവരെയും ലൈഫ് ഗാർഡുകൾ കടലിൽ ചാടി കരക്കെത്തിക്കുകയും നഷ്ടപ്പെട്ട ബാഗ് മുങ്ങിയെടുത്ത്​ തിരികെ നൽകുകയും ചെയ്തു. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ദമ്പതികൾ ലൈഫ് ഗാർഡുമാരോട് നന്ദി അറിയിച്ചാണ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.