ഐക്യദാര്‍ഢ്യ സദസ്സ്​

തിരുവനന്തപുരം: റഷ്യ-യുക്രെയ്​ന്‍ യുദ്ധം ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. യുക്രെയ്​നില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ അടിയന്തമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു രാജ്ഭവനു മുന്നില്‍ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, അടൂര്‍പ്രകാശ് എം.പി, കെ.എസ്.യു നേതാക്കളായ ബാഹുല്‍കൃഷ്ണ, ടിനുപ്രേം, ആദര്‍ശ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എന്‍.എസ്. നുസൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി തെളിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.