പുരവൂര്‍ കുന്നുമല ഭഗവതിക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും

ആറ്റിങ്ങൽ: പുരവൂര്‍ കുന്നുമല ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും ശനിയാഴ്ച കൊടിയേറി 11ന് സമാപിക്കും. അഞ്ചിന് രാവിലെ എട്ടിനുമേല്‍ കൊടിമരം മുറിക്കലും ഘോഷയാത്രയും വൈകീട്ട് 5.30നുമേല്‍ കൊടിയേറ്റ്, രാത്രി എട്ടിനുമേല്‍ കാപ്പുകെട്ടി കുടിയിരുത്തും തോറ്റംപാട്ടും. ആറിന് രാത്രി 7.15ന് ഭക്തിഗാനം. ഏഴിന് വൈകീട്ട് ആറിന് ഗണപതി ഭഗവാന് ഉണ്ണിയപ്പം മൂടല്‍, രാത്രി ഏഴിന് വിൽപ്പാട്ട്. എട്ടിന് വൈകീട്ട് 6.45ന് ആധ്യാത്മിക പ്രഭാഷണം, രാത്രി എട്ടിനുമേല്‍ മാലപ്പുറം. ഒമ്പതിന് രാവിലെ ഒമ്പതിന് നാഗരൂട്ട്, രാത്രി ഏഴിന് ഭക്തിഗാനം. 10ന് വൈകീട്ട് 6.45ന് മഹാശക്തിപൂജ, ഏഴിന് ഭജന. 11ന് രാവിലെ അഞ്ചിന് ഉരുള്‍, എട്ടിന് പൊങ്കാല, വൈകീട്ട് 5.30ന്​ ഭജനതാളാമൃതം, 6.30ന് പുറത്തെഴുന്നള്ളത്ത് തുടര്‍ന്ന് അലങ്കാര ദീപാരാധന, രാത്രി 10ന് കൊടിയിറക്കും ഗുരുസിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.