എജു ഹെൽപ്​​ ജില്ലതല ഉദ്​ഘാടനം

വർക്കല: ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന എജു ഹെൽപ്​ പ്രോഗ്രാമിന്‍റെ തെളിമ പദ്ധതി ജില്ലതല ഉദ്​ഘാടനം നടന്നു. പ്ലസ് ടു വിദ്യാർഥികളുടെ പഠന വിടവ് മറികടക്കാനും പഠന പിന്നാക്കാവസ്ഥയില്ലാതെ വിജയമുറപ്പിക്കാനും വേണ്ടി തയാറാക്കിയ പഠന സാമഗ്രികൾ അതത് സ്കൂളിലെ അധ്യാപകരുടെ സഹായത്തോടെ കുട്ടികളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. ജില്ലാതല ഉദ്​ഘാടനവും പഠനസാമഗ്രികളുടെ വിതരണോദ്​ഘാടനവും വെട്ടൂർ ഗവ.എച്ച്.എസ്.എസിൽ അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി. പ്രിയദർശിനി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റീന, എൻ.എസ്​.എസ് ജില്ല കൺവീനർ ജോയ് മോൻ, ഹയർ സെക്കൻഡറി ജില്ല കോഓഡിനേറ്റർ അനിൽ, ഹെഡ്മിസ്ട്രസ് അനിത, വാർഡ് മെംബർ കബീർ, വഹാബ്, നാസിമുദ്ദീൻ, ശ്രീജ, അനൂപ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.