നെടുമങ്ങാട്: കുമാരനാശാനും നാരായണഗുരുവും ഭാനുമതിയും മുഖ്യ കഥാപാത്രങ്ങളായ 'ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര' എന്ന കഥ വായിച്ച് ആകൃഷ്ടരായ ഒരു കൂട്ടം വിദ്യാർഥികൾ കഥയുടെ ഭുമിക തേടി വേങ്കോട് അമ്മാവൻപാറയിലേക്ക് യാത്ര നടത്തി. ആശാന്‍റെ ഓർമകൾ ഉറങ്ങുന്ന അമ്മാവൻപാറയിലേക്ക് സമീപത്തുള്ള ആശുപത്രി അധികൃതർ കൈയേറ്റം നടത്തി മരങ്ങൾ മുറിച്ചത് വിവാദമായ സാഹചര്യത്തിലാണ് അമ്മാവൻപാറയിലേക്കുള്ള യാത്രയെന്നത് പ്രാധാന്യമർഹിക്കുന്നു. ശ്രീ ശങ്കര സംസ്കൃത സർവകലാശാല കൊല്ലം പന്മന കേന്ദ്രത്തിലെ എം.എ വിദ്യാർഥികളാണ് അമ്മാവൻപാറയിലെത്തിയത്. ഡോ.കെ.ബി. ശെൽവ മണിയുടെയും ഡോ.എസ്.എസ്. താരയുടെയും നേതൃത്വത്തിലാണ് 22 വിദ്യാർഥികളുടെ കാവ്യ തീർഥാടന സംഘമെത്തിയത്. വിദ്യാർഥികൾ കഥ ചർച്ച ചെയ്യുകയും അമ്മാവൻപാറ കൈയേറ്റ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എഴുത്തുകാരൻ വി. ഷിനിലാൽ, ഡോ.കെ.ബി. ശെൽവമണി, ഡോ.ബി. ബാലചന്ദ്രൻ, ജി.എസ്. ജയചന്ദ്രൻ, അജിത്.വി.എസ്. അശ്വതി, ഗീതു എന്നിവർ സംസാരിച്ചു. അമ്മാവൻപാറ സംരക്ഷണ സമിതി ചെയർമാൻ എസ്.എസ്. ബിജുവിന്‍റെ നേതൃത്വത്തിൽ യാത്രാ സംഘത്തെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.