ആറ്റിങ്ങൽ: പുരവൂര്‍ കുന്നുമല ഭഗവതിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫിസ് മുറി കുത്തിത്തുറന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന പണം, അലമാരയുടെ പൂട്ട് പൊളിച്ച് ഏഴ് സ്വര്‍ണപ്പൊട്ട്, ആറ് സ്വര്‍ണത്താലി, വെള്ളിപ്പൊട്ടുകള്‍ എന്നിവ അപഹരിച്ചു. ക്ഷേത്ര ശ്രീകോവിലിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമം നടത്തി. അഞ്ച് കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. തന്ത്രിമഠത്തിന്റെ വാതിലും മോഷ്ടാവ് കുത്തിപ്പൊളിച്ചു. ബുധനാഴ്ച രാത്രിയിലാണ് മോഷണം. പ്രഭാതവിളക്കിനായി ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണവിവരം അറിഞ്ഞ് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചത്. സമീപത്തെ വീട്ടില്‍ നിന്നെടുത്ത കൂന്താലി ഉപയോഗിച്ചാണ് മോഷ്ടാവ് വാതിലുകള്‍ പൊളിച്ച് അകത്തുകടന്നത്. പൊളിക്കാന്‍ ഉപയോഗിച്ച കൂന്താലിയും ഏതാനും നാണയത്തുട്ടുകളും മോഷ്ടാവ് ഉപേക്ഷിച്ചു. കാണിക്കവഞ്ചികളും പൂട്ടുകളും ക്ഷേത്രത്തിന് പുറത്ത് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉത്സവാഘോഷത്തിന് കൊടിയേറാനിരിക്കെയാണ് കവര്‍ച്ച. ചിറയിന്‍കീഴ് െപാലീസ് വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിറയിന്‍കീഴ് സി.ഐ ജി.ബി. മുകേഷ് പറഞ്ഞു. twatl temple kavarcha പുരവൂര്‍ കുന്നുമല ക്ഷേത്രത്തില്‍ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.