കീഴ്പേരൂർ ചിറക്കരക്കാവിൽ ഭരണി ഉത്സവം

കിളിമാനൂർ: പോങ്ങനാട് കീഴ്പേരൂർ കിഴക്കുംകര ചിറക്കരക്കാവ് ഭഗവതിക്ഷേത്രത്തിൽ ഭരണി ഉത്സവം ഒന്നിന് തുടങ്ങും. ഒമ്പതിന് കുരുതിയോടെ സമാപിക്കും. രാവിലെ ഒമ്പത്​ മുതൽ കീഴ്പേരൂർ വില്ലിൽ തൂക്കം രജിസ്ട്രേഷൻ തുടങ്ങും. തൂക്കത്തിന് വ്രതം നിൽക്കാൻ 48 മണിക്കൂർ മുമ്പ്​ എടുത്ത കോവിഡ് ആർ.ടി.പി.സി.ആർ ഫലം, രണ്ട് ഡോസ് വാക്സിൻ എടുത്ത രേഖ എന്നിവ നൽകണം. ആറിന് രാവിലെ പണ്ടാര അടുപ്പിൽ പൊങ്കാല, ഏഴിന് വൈകീട്ട് മൂന്നിന് തൂക്കച്ചമയ ഘോഷയാത്ര, രാത്രി എട്ടിന് വില്ലിൽ തൂക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.