നെടുമങ്ങാട് അമ്മൻകൊട കുത്തിയോട്ട മഹോത്സവം

നെടുമങ്ങാട്: പ്രസിദ്ധമായ നെടുമങ്ങാട് അമ്മൻകൊട കുത്തിയോട്ട മഹോത്സവത്തിന് കോടിയേറി. മൂന്നു സമുദായങ്ങളുടെ ക്ഷേത്രങ്ങളിൽ ഒരേസമയമാണ് മഹോത്സവം. കുംഭ മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയാണ് സുപ്രധാന ചടങ്ങുകൾ. അന്ന് പ്രാദേശിക അവധിയാണ്. മുത്താരമ്മന്‍ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ 7.00ന് മഹാഗണപതിക്ക് നാളികേര സമര്‍പ്പണം, 10ന് വാര്‍പ്പ് പൊങ്കാല, വൈകീട്ട് അഞ്ചിന് ഐശ്വര്യപൂജ, രാത്രി എട്ടിന് കൊടിയേറ്റ്. ശനിയാഴ്ച രാവിലെ 9.00ന് കിടാരം നിറപ്പ്, രാത്രി 8.00ന് അലങ്കാരദീപാരാധന. ഞായറാഴ്ച വൈകീട്ട് 5.00ന് സുമംഗലീപൂജ, 7.00ന് നൃത്തസംഗീതനിശ. തിങ്കാഴ്ച രാവിലെ 9.00ന് കൊടിമരച്ചുവട്ടില്‍ നിറപറ, രാത്രി എട്ടിന് കഥകളി. ചൊവ്വ വൈകീട്ട് 5.00ന് ഉരുള്‍, 6.00ന് വില്‍പ്പാട്ട്, ബുധനാഴ്ച വൈകീട്ട് 5.00ന് വില്‍പ്പാട്ട്. മേലാംകോട് ദേവീക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി എട്ടിന് കൊടിയേറ്റ്, വ്യാഴാഴ്​ച്ച വൈകീട്ട് 7.00ന് ഭജനാമൃതം, വെള്ളിയാഴ്ച രാവിലെ 9.00 ന് നാരായണീയപാരായണം. ശനിയാഴ്ച രാത്രി 8.00ന് നൃത്തസന്ധ്യ. ഞായറാഴ്ച രാത്രി 7.30 ന് നൃത്തനൃത്യങ്ങള്‍. തിങ്കള്‍ രാത്രി 8.00ന് കാക്കാരിശിനാടകം. ചൊവ്വ രാവിലെ 7.30ന് നെയ്യാണ്ടിമേളം, 9.00ന് പൊങ്കാല, വൈകീട്ട് 4.30ന് ഉരുള്‍, 6.00ന് തിരുവാതിരക്കളി, രാത്രി 7.30ന് നൃത്തസന്ധ്യ, രാത്രി 10.30ന് കഥകളി. മുത്തുമാരിയമ്മന്‍ ദേവസ്ഥാനത്ത്​ വെള്ളിയാഴ്ച രാവിലെ 9.15ന് കുത്തിയോട്ടവ്രതാരംഭം, 9.30ന് പൊങ്കാല, 10.30ന് കളഭാഭിഷേകം, രാത്രി 7.00ന് കൊടിയേറ്റ്. ശനിയാഴ്ച രാവിലെ 7.30ന് കുങ്കുമാഭിഷേകം. ഞായറാഴ്ച രാവിലെ 10.00ന് ഇളനീർ അഭിഷേകം, നവഗ്രഹപൂജ. തിങ്കളാഴ്ച രാവിലെ 6.30ന് നാദസ്വരകച്ചേരി, രാത്രി 7.00ന് സുമംഗലീപൂജ. ചൊവ്വാഴ്ച രാവിലെ 10.00ന് വില്‍പ്പാട്ട്, ഉച്ചക്കള 2.00ന് കരകം എഴുന്നള്ളത്ത്, 5.00ന് ഉരുള്‍. രാത്രി 8.00ന് വില്‍പ്പാട്ട്, ബുധനാഴ്ച രാവിലെ 4.30ന് മുത്തെടുപ്പ്, 8.30ന് വില്‍പ്പാട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.