ഹോളി: എറണാകുളത്തുനിന്ന്​ ബറൂനിയിലേക്കും തിരിച്ചും സൂപ്പർ ഫാസ്റ്റ്​ സ്​പെഷൽ

തിരുവനന്തപുരം: ഹോളി​യോടനുബന്ധിച്ച്​ യാത്രക്കാരുടെ തിരക്ക്​ കണക്കിലെടുത്ത്​ എറണാകുളത്തുനിന്ന്​ ബറൂനിയിലേക്കും തിരിച്ചും സ്​പെഷൽ ട്രെയിൻ അനുവദിച്ചതായി റെയിൽവേ. മാർച്ച്​ നാല്​, 11, 18, 25 ഏപ്രിൽ ഒന്ന്​ തീയതികളിൽ (വെള്ളിയാഴ്ചകളിൽ) രാത്രി 11.30ന്​ എറണാകുളത്തുനിന്ന്​ പുറപ്പെടുന്ന എറണാകുളം-ബറൂനി സൂപ്പർ ഫാസ്റ്റ്​ സ്​പെഷൽ (06522) തൊട്ടടുത്ത ഞായറാഴ്ച രാത്രി 11ന്​ ബറൂനിയിൽ എത്തും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ്​ കേരളത്തി​ലെ സ്​റ്റോപ്പുകൾ. ബറൂനിയിൽനിന്ന്​ മാർച്ച്​ എട്ട്​, 15, 22, 29 ഏപ്രിൽ അഞ്ച്​ തീയതികളിൽ (ചൊവ്വാഴ്ചകളിൽ) വൈകീട്ട്​ 4.30ന്​ പുറപ്പെടുന്ന ബറൂനി-എറണാകുളം സൂപ്പർ ഫാസ്റ്റ്​ സ്​പെഷൽ (06521) വ്യാഴാഴ്ച ഉച്ചക്ക്​ 2.30ന്​ എറണാകുളത്തെത്തും. പാലക്കാട്​, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ്​ കേരളത്തിലെ സ്​റ്റോപ്പുകൾ. രണ്ട്​ ടു ടയർ എ.സി, മൂന്ന്​ ത്രീ ടയർ എ.സി, 13 സെക്കൻഡ്​​ ക്ലാസ്​ സ്ലീപ്പർ, മൂന്ന്​ സെക്കൻഡ്​​ ക്ലാസ്​ എന്നിങ്ങനെയാണ്​ കോച്ചുകളുടെ എണ്ണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.