മീഡിയവൺ വിലക്ക്​: ജനകീയ കൂട്ടായ്മ നടത്തി

കഴക്കൂട്ടം: മീഡിയവണ്ണിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി എം.എ. ലത്തീഫ് ഉദ്​ഘാടനം ചെയ്തു. വിലക്ക് ഏർപ്പെടുത്താനുള്ള കാരണമെന്തെന്ന്​ പറയാനുള്ള ബാധ്യത സർക്കാറിനു​​ണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ജോസ് നിക്കോളാസ്, അജയരാജ് ബി.സി, ശ്രീചന്ദ്, രജനി, അനിൽ ലത്തീഫ്, മോനിഷ്, ബിനു എം.എസ്, ഷജിൻ, സക്കീർ, ഇമാമുദീൻ എം, എ.എം. റാഫി, സഞ്ജു, നിസാം, ഭരത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.