ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപാസ് ഉൾപ്പെടുന്ന ദേശീയപാത വികസനത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി. ആർ.ഡി.എസ് എന്ന കമ്പനിക്കാണ് കരാർ ലഭിച്ചത്. ഏഴ് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. 795 കോടിക്ക് ആർ.ഡി.എസ് കരാർ സ്വന്തമാക്കി. ബാങ്ക് ഗാരന്‍റി ലഭ്യമാക്കിയാൽ ഉടൻ ഏറ്റെടുത്ത ഭൂമി നിർമാണത്തിന് കൈമാറും. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെ വരുന്ന ദേശീയപാതയാണ് വികസിപ്പിക്കുന്നത്. ആറ്റിങ്ങൽ നഗരത്തിന് പുറത്തുകൂടി ഈ പാത കടന്നുപോകും. 29.83 കിലോമീറ്റർ ദൂരമുള്ളതാണ് കരാർ നൽകിയ നിർമാണമേഖല. ഇതിൽ 12 കിലോമീറ്റർ ആറ്റിങ്ങൽ ബൈപാസ് മേഖലയിലാണ്. ബൈപാസ് മേഖലയിൽ മൂന്ന് പാലങ്ങളും മൂന്ന് ഓവർബ്രിഡ്ജുകളും ഉൾപ്പെടും. ആറ് വരി പാതയായാണ് വികസിപ്പിക്കുന്നത്. തന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നതെന്ന് അടൂർ പ്രകാശ് എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. തുടർച്ചയായി വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും നേരിട്ട് കണ്ട് സമ്മർദം ചെലുത്തിയതുകൊണ്ടാണ് പതിറ്റാണ്ടുകളായി പ്രഖ്യാപനത്തിൽ ഒതുങ്ങിയ പദ്ധതി യാഥാർഥ്യമായതെന്ന് എം.പി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ എം.ജെ. ആനന്ദ്, ടി.പി. അംബിരാജ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.