മീഡിയവൺ വിലക്ക്: ഭരണഘടനാ മൂല്യങ്ങളെ കോടതി നിരാകരിച്ചു -മൂവാറ്റുപുഴ അഷ്റഫ് മൗലവി

തിരുവനന്തപുരം: മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരായ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ച് വിധി ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുന്നതാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ്​ മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഹൈകോടതി വിധി ദൗര്‍ഭാഗ്യകരമാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് അപകടകരമാണ്. ദേശസുരക്ഷ എന്ന്​ പേരുപറഞ്ഞ് ഭരണകൂടത്തിന് എന്ത് അത്യാചാരവുമാകാമെന്നത് ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മീഡിയവണിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.