മീഡിയവൺ സംപ്രേഷണ ​വിലക്ക്​ പ്രതിഷേധാർഹം -എൻ.എൽ.യു

തിരുവനന്തപുരം: മീഡിയവൺ ചാനലിനെതിരെ സം​പ്രേഷണ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഹീനവും അപലപനീയവുമാണെന്ന്​ നാഷനൽ ലേബർ യൂനിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി എസ്​.എം. ബഷീർ, ജില്ല പ്രസിഡന്‍റ്​ കബീർ പേട്ട, ജനറൽ സെക്രട്ടറി മാഹീൻ പരുത്തിക്കുഴി, ട്രഷറർ അബ്​ദുൽ സത്താർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. മാധ്യമങ്ങൾക്ക്​ കൂച്ചുവിലങ്ങിടാനും അതുവഴി വാർത്താ മാധ്യമങ്ങളെ സംഘ്​പരിവാറിന്‍റെ വരുതിയിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്​. ജനാധിപത്യ വിശ്വാസികൾ ഇത്തരം ഹീന നീക്കങ്ങളെ ചെറുത്തുതോൽപിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.