വൈദ്യുതി കമ്പിയില്‍ തട്ടി ലോറിയില്‍ കയറ്റിവന്ന വയ്‌ക്കോലിന്​ തീ പിടിച്ചു

പാങ്ങോട്: വൈദ്യുതി കമ്പിയിലുരസി ലോറിയില്‍ കയറ്റി വന്ന വയ്‌ക്കോലിന് തീ പിടിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. തമിഴ്നാട്ടില്‍ നിന്നും പലയിടങ്ങളിലായി വിതരണത്തിന് ലോറിയില്‍ കയറ്റി വന്ന വയ്‌ക്കോലിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച ഉച്ചക്ക്​ പാങ്ങോട് പഴവിളക്ക് സമീപമായിരുന്നു സംഭവം. യാത്രക്കിടെ താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയിലുരസി തീ പിടിക്കുകയായിരുന്നു. ഇതറിയാതെ ലോറി മുന്നോട്ടുപോകുന്നത് കണ്ട് നാട്ടുകാര്‍ ലോറി തടഞ്ഞുനിര്‍ത്തുകയും തീ കെടുത്താന്‍ ശ്രമിക്കുകയും ചെ​െയ്തങ്കിലും ശ്രമം വിഫലമായി. ഇതേ സമയം കെട്ടിട നിർമാണസ്ഥലത്തേക്ക് ടാങ്കില്‍ വെള്ളവുമായി പോവുകയായിരുന്ന പിക്കപ്പിന്റെ ഡ്രൈവര്‍ നജീം സ്ഥലത്ത് വാഹനം നിര്‍ത്തുകയും സമീപത്തെ സ്‌കൂളിലെ അധ്യാപകന്‍ അനീഷിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സാഹായത്തോട അടുത്ത വീട്ടില്‍ നിന്നും വൈദ്യുതി ബന്ധമുണ്ടാക്കി പിക്കപ്പിലുണ്ടായിരുന്ന മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം ചീറ്റിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിവരമറിഞ്ഞ് കടയ്ക്കലില്‍നിന്ന്​ അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമായതിനാല്‍ അവര്‍ മടങ്ങി. പിക്കപ്പ് ഡ്രൈവര്‍ നജീമിന്റെയും അധ്യാപകനായ അനീഷിന്റെയും സന്ദര്‍ഭോചിത ഇടപെടലുകളാലാണ് വന്‍ ദുരന്തത്തിലേക്ക് നീങ്ങുമായിരുന്ന അഗ്നിബാധയിലൂടെയുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു. തേനീച്ചയുടെ കുത്തേറ്റ് നാല് പേര്‍ക്ക് പരിക്ക് കല്ലറ: തേനീച്ചയുടെ കുത്തേറ്റ് നാല് പേര്‍ക്ക് പരിക്ക്. കല്ലറ വെള്ളംകുടി കാരകുളത്ത് വീട്ടില്‍ രേവതി (32), അയല്‍വാസികളായ അജിത, താജുദ്ദീന്‍ (61), സീനത്ത് (54)എന്നിവരുടെ നേര്‍ക്കാണ് വലിയ ഇനത്തിലുള്ള തേനീച്ചകളുടെ അക്രമണമുണ്ടായത്. ബുധനാഴ്ചയായിരുന്നു സംഭവം. പറമ്പില്‍ കെട്ടിയിരുന്ന ആടുകളുടെ നിര്‍ത്താതെയുള്ള ബഹളം കേട്ടെത്തിയ രേവതിക്കാണ് ആദ്യം കുത്തേറ്റത്. തുടര്‍ന്ന് ഇവര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്നതിനിടയില്‍ മുന്നില്‍ വന്നുപെട്ട മറ്റുള്ളവരെയും തേനീച്ചകള്‍ കുത്തുകയായിരുന്നു. തേനീച്ചയുടെ അക്രമണത്തിനിരയായ പരിക്കേറ്റവര്‍ കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആടുകള്‍ക്കും തേനീച്ചയുടെ കുത്തേറ്റതിനാല്‍ മൃഗാശുപത്രിയില്‍ നിന്നും ഡോക്ടറെത്തി ചികിത്സ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.