ലോകായുക്തയെ ശാക്തീകരിച്ചത്​ യു.ഡി.എഫ്​ -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ഇടതുപക്ഷത്തിന്‍റെ അഴിമതി വിരുദ്ധ നിലപാടുകള്‍ പൊള്ളയായിരുന്നെന്ന്​ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിണറായി സര്‍ക്കാര്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുമ്പോള്‍ ശാക്തീകരിച്ച ചരിത്രമാണ് യു.ഡി.എഫ് സര്‍ക്കാറിനുള്ളത്​. മുഴുവന്‍ സർക്കാർ സ്ഥാപനങ്ങളെയും ഒറ്റയടിക്ക് ലോകായുക്ത പരിധിയിലാക്കിയത് 2011ൽ യു.ഡി.എഫ്​ ഭരണത്തിലാണ്​. ലോകായുക്തക്ക്​ കടിക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ്​ പറഞ്ഞത് യു.ഡി.എഫ് സര്‍ക്കാര്‍ ലോകായുക്തയെ ഇത്തരത്തിൽ ശാക്തീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.