'ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം'

തിരുവനന്തപുരം: സ്റ്റുഡന്‍റ്​സ് പൊലീസ് കാഡറ്റുകളുടെ യൂനിഫോമില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്‍റ്​ സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന. മതപരിവേഷങ്ങള്‍ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന കണ്ടെത്തല്‍ വിചിത്രമാണ്. ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ആയുധപൂജ ഉള്‍പ്പെടെ കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകളില്‍ നടക്കുന്ന വിവരം ബോധപൂര്‍വം മറച്ചുവെച്ചാണ് ഈ ഉത്തരവിറക്കിയത്. ഭൂമി പൂജയും നാളികേരം ഉടയ്ക്കലും നിലവിളക്ക് കത്തിക്കലുമെല്ലാം വിവിധ മതവിഭാഗങ്ങളുടെ ആരാധനയുടെ ഭാഗമാണ്​. സിഖ് മതവിശ്വാസമനുസരിച്ചുള്ള തലപ്പാവ് സൈന്യത്തിൽ നിരോധിക്കപ്പെട്ടിട്ടില്ല. മതകേന്ദ്രീകൃതമായ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ഇടതുസര്‍ക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ്​ ഇപ്പോഴത്തെ ഉത്തരവ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.