സ്വദേശ്​ മെഗാ ക്വിസ് സംസ്ഥാനതല മത്സരം മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 30ന് തൃശൂരിൽ നടത്താൻ തീരുമാനിച്ചിരുന്ന കെ.പി.എസ്.ടി.എ സ്വദേശ് മെഗാ ക്വിസ് സംസ്ഥാനതല മത്സരം ഫെബ്രുവരി അവസാനത്തേക്ക് മാറ്റിയതായി സംസ്ഥാന പ്രസിഡന്‍റ്​ എം. സലാഹുദീനും ജനറൽ സെക്രട്ടറി സി. പ്രദീപും അറിയിച്ചു. ജില്ല സമ്മേളനങ്ങൾ ഉൾപ്പെടെ ഫെബ്രുവരി 15 വരെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും ഇതോടൊപ്പം മാറ്റി​െവച്ചു. പൊതുപരീക്ഷകളിലെ ഫോക്കസ് ഏരിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്​ ഫെബ്രുവരി രണ്ടിന്​ ഉപജില്ല ഓഫിസുകൾക്ക് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ പ്രതിഷേധ കൂട്ടായ്മ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.