ഫോൺ ചോർത്തൽ: യൂത്ത് കോൺഗ്രസ് രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം: രാജ്യസുരക്ഷയെ ബാധിക്കുകയും ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുകയും ചെയ്ത പെഗസസ് ഫോൺ ചോർത്തലിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ രാജ്ഭവനു മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. തുടർന്ന്, നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ കോലം കത്തിച്ചു. ജില്ല പ്രസിഡൻറ് സുധീർ ഷാ പാലോട്​, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരീനാഥൻ, എൻ.എസ്. നുസൂർ, സെക്രട്ടറിമാരായ ഷജീർ നേമം, ചിത്രദാസ്, വീണ എസ്. നായർ, അനീഷ് കാട്ടാക്കട, ശരത് എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ നീതു രഘുവരൻ, ഫൈസൽ, പ്രഷോബ്, മാഹീൻ, പത്മേഷ്, യൂസഫ് കല്ലറ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.