മുതലപ്പൊഴി ഹാർബർ ഫിഷറീസ് മന്ത്രി സന്ദർശിച്ചു

ആറ്റിങ്ങൽ: മുതലപ്പൊഴിയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്​ടപ്പെടുന്ന സാഹചര്യം മനസ്സിലാക്കാന്‍ മന്ത്രി സജി ചെറിയാന്‍ മുതലപ്പൊഴി അഴിമുഖം സന്ദര്‍ശിച്ചു. മുതലപ്പൊഴിയിലെ അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്​ടപ്പെടുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മുതലപ്പൊഴി സന്ദര്‍ശിച്ചത്. മുതലപ്പൊഴിയില്‍ അപകടമരണം നിത്യസംഭവമാകുന്നതിനാല്‍ ഉദ്യോഗസ്ഥരുടെയും അദാനി തുറമുഖ പ്രതിനിധികളുടെയും ഒരു സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. തുടര്‍ന്ന്​ ചിറയിന്‍കീഴ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി സംസാരിച്ചു. പൊഴിയില്‍ അഞ്ചുമീറ്റര്‍ താഴ്ചയില്‍ മണ്ണ് മാറ്റാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 15നുശേഷം മണ്ണ് ഡ്രഡ്ജ് ചെയ്ത് മാറ്റുന്ന പണി നടത്തും. കൂടാതെ പെരുമാതുറ ഭാഗത്ത് മൂന്നുമീറ്റര്‍ ആഴത്തില്‍ മണ്ണുമാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമെ അഞ്ചുതെങ്ങ് താഴംപള്ളി ഭാഗങ്ങളില്‍ തീരസംരക്ഷണത്തിനായി പതിനെട്ടര കോടി രൂപ എസ്​റ്റിമേറ്റ് തുകയില്‍ കടല്‍ഭിത്തി നിർമിക്കും. കരിങ്കല്ല് കിട്ടാത്തതിനാല്‍ പകരം സംവിധാനമൊരുക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. മുതലപ്പൊഴിയിലെ പുലിമുട്ട് നിർമാണത്തിലെ അശാസ്ത്രീയത പഠിക്കാന്‍ എന്‍.ഐ.റ്റി.എക്ക്​ കത്ത് കൊടുത്തിട്ടുണ്ട്. ജനുവരി മാസം കഴിയുന്നതോടെ പഠന റിപ്പോര്‍ട്ടി​ൻെറയും ഇവിടത്തെ ജനങ്ങളുടെകൂടി അഭിപ്രായവും സ്വീകരിച്ച് നടപടി സ്വീകരിക്കും. മുതലപ്പൊഴിയില്‍ പഠനവും പരിഹാര നടപടിയും സമാന്തരമായി കൊണ്ടുപോകുകയെന്നതാണ് ഗവണ്‍മൻെറി​ൻെറ നയമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ വി ശശി എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആര്‍. സുഭാഷ്, ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡൻറ്​ പി. മുരളി, വൈസ് പ്രസിഡൻറ് സരിത, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ലൈജു, പഞ്ചായത്തംഗം ബിജു, ഫിഷറീസ് ഉദ്യോഗസ്ഥര്‍, അദാനി ഗ്രൂപ് പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: minister ഫിഷറീസ് മന്ത്രി സജി ചെറിയാൻ മുതലപ്പൊഴി സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.