ബി.ജെ.പി ബന്ധം: അടിയിലും തിരിച്ചടിയിലും തിളച്ചുമറിഞ്ഞ്​ ആദ്യ ചർച്ചാദിനം

തിരുവനന്തപുരം: ബി.ജെ.പി ബന്ധവും വോട്ടുകച്ചവടവും സംബന്ധിച്ച ആരോപണ പ്രത്യാ​രോപണങ്ങളിൽ തിളച്ച്​ നിയമസഭയിലെ ആദ്യ ചർച്ചാദിനം. നയപ്രഖ്യാപനത്തിന്​ നന്ദിയർപ്പിച്ചുള്ള പ്രമേയത്തിലാണ്​ അടിയും തിരിച്ചടിയുമായി ചൂടേറിയ രാഷ്​ട്രീയ സംവാദത്തിന്​ സഭാതലം വേദിയായത്​. ​പ്രതിപക്ഷാംഗം തിരുവഞ്ചൂർ രാധാകൃഷ്​ണനാണ്​ ആരോപണത്തിന്​ തുടക്കമിട്ടത്​്​. എൻ.ഡി.എയുടെ വോട്ട് എൽ.ഡി.എഫിന്​ കിട്ടിയെന്നും തവനൂരും അടൂരുമടക്കം നിരവധി മണ്ഡലങ്ങളിലെ വോട്ടുനില ഇക്കാര്യം അടിവരയിടുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. മൃദുഹിന്ദുത്വം കാട്ടിയത്​ ആരാണെന്നറിയാൻ എം.എൽ.എമാരുടെ തലയെണ്ണിനോക്കിയാൽ മതി. എൽ.ഡി.എഫും ബി.​െജ.പിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്​ ആരെയും പറഞ്ഞ്​ ​േബാധ്യപ്പെടുത്തേണ്ടെന്നും സംസാരിക്കുന്ന കണക്കുകൾ ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂർ പനച്ചിക്കാട്​ സേവാഭാരതി ആസ്ഥാനം ഇടക്കിടക്ക്​ സന്ദർശിക്കുന്നയാളാണെന്ന മുഖവുരയോടെയായിരുന്നു സി.എച്ച്.​ കുഞ്ഞമ്പു​വിൻെറ മറുപടി. 'തുടർഭരണം ആർ.എസ്​.എസി​ൻെറ സ്വപ്​നസാക്ഷാത്​കാരം' ഇടതുസർക്കാറി​ൻെറ തുടർഭരണം ഇടതുപക്ഷത്തി​ൻെറ മാത്രം ആഗ്രഹമായിരുന്നി​ല്ലെന്നും ആർ.എസ്​.എസി​ൻെറ കൂടി സ്വപ്​നസാക്ഷാത്​കരമാണെന്നായിരുന്നു എൻ. ഷംസുദ്ദീ​​ൻെറ ആരോപണം. കോൺഗ്രസ്​ മുക്ത ഭാരതവും കോൺഗ്രസ്​ ഭരിക്കുന്ന സംസ്ഥാനങ്ങ​ളുടെ എണ്ണം കുറക്കണമെന്നതും ആർ.എസ്​.എസ്​ അജണ്ടയാണ്​.​ ബി.ജെ.പിയെ പരാജയപ്പെടുത്തിയത്​ വാസ്​തവത്തിൽ യു.ഡി.എഫാണ്. മഞ്ചേശ്വ​രത്തും പാലക്കാട്ടു​െമല്ലാം ഇതിന്​ തെളിവാണ്​. തെരഞ്ഞെടുപ്പിനു​ മുമ്പ്​​ ഇസ്​ലാമോഫോബിയ ആളിക്കത്തിക്കാനാണ്​ സി.പി.എം ശ്രമിച്ചത്​. ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി സഖ്യമെന്ന എ. വിജയരാഘവ​ൻെറ പ്രസ്​താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടായിരുന്നു. അതി​ൻെറ ഗുണഫലവും സി.പി.എമ്മിന്​ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മടിയുമില്ലാതെ ബി.ജെ.പിയുമായി ചേർന്നവരാണ്​ ഇ​േപ്പാൾ വലിയ പ്രസംഗം നടത്തുന്നതെന്ന്​ യു. പ്രതിഭയുടെ പ്രതിരോധം. ബി.ജെ.പി ബന്ധത്തിന്​ കോൺഗ്രസ്​ കണക്കുപറയേണ്ടി വരുമെന്നും മുഖ്യശത്രു ബി.ജെ.പിയാണെന്ന്​ മറന്ന്​ ആളുകളെ ബി.ജെ.പിയിലേക്ക്​ അടുപ്പിക്കുന്ന നടപടിയുണ്ടാകരുതെന്നും​ ഇ.കെ. വിജയൻ പറഞ്ഞു. ഇതിനിടെ, കെ. ബാബു തൃപ്പൂണിത്തുറയിൽ എങ്ങനെയാണ്​ ജയിച്ചതെന്ന്​ എല്ലാവർക്കുമറിയാമെന്ന പി.വി. അൻവറി​ൻെറ പരാമർശവും നേരിയ ബഹളത്തിനിടയാക്കി. കെ. ബാബു മറുപടിക്കാ​യി എഴുന്നേറ്റെങ്കിലും പിന്നീടാകാമെന്നായിരുന്നു സ്​പീക്കറുടെ നിലപാട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.