തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിൻെറ പേരിലാണ് അഭയ കേസിലെ പ്രതികൾക്ക് പരോൾ നൽകിയതെന്ന പ്രചാരണം വ്യാജമാണെന്ന് അഭയകേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ. സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും കോവിഡ് രണ്ടാം തരംഗത്തിൻെറ മറവിൽ സുപ്രീംകോടതി ഉത്തരവുണ്ടെന്ന വ്യാജേനയാണ് 90 ദിവസം പരോൾ നൽകിയത്. എന്നാൽ, സുപ്രീംകോടതി ഉത്തരവിൽ ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചവർക്ക് മാത്രമേ പരോൾ അനുവദിച്ചിട്ടുള്ളൂ. എന്നാൽ, ഇരട്ട ജീവപര്യന്തം ശിക്ഷിച്ച പ്രതിക്കും ജീവപര്യന്തം ശിക്ഷിച്ച പ്രതിക്കും കോവിഡിൻെറ മറവിൽ പരോൾ നൽകിയതിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിക്ഷ വിധിച്ച്, അഞ്ച് മാസം പോലും തികച്ച് ജയിലിൽ കഴിയുന്നതിന് മുമ്പാണ് രണ്ടുപേരും പരോൾ ലഭിച്ച് പുറത്തുപോയത്. അതേസമയം, ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഹൈകോടതിയിൽ നൽകിയ ജാമ്യഹരജി കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ അഞ്ച് പ്രാവശ്യവും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ജാമ്യം നൽകാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിക്കാനായി ഏതെങ്കിലും കോടതിയിൽ ഹരജി തീർപ്പാക്കാനുണ്ടെങ്കിൽ പരോൾ അനുവദിക്കാൻ പാടില്ലെന്ന പൊതുമാനദണ്ഡം പോലും അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചപ്പോൾ പരിഗണിച്ചില്ലെന്നും ജോമോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.