തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, വാക്സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുക, കോവിഡ് ദുരന്ത നിവാരണ കമീഷൻ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.എം.പി കുടുംബ സത്യഗ്രഹം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ചെറുവത്തൂരിലെ വസതിയിലും അസി. സെക്രട്ടറി എം.പി. സാജു കണ്ണമ്മൂലയിലെ വസതിയിലും ജില്ലാ സെക്രട്ടറി എം.ആർ. മനോജ് ജഗതിയിലെ വസതിയിലും സത്യഗ്രഹം നടത്തി. വനിത ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് വി.കെ. രേണുക, ജില്ല സെക്രട്ടറി വി.ആർ. സിനി, കെ.എസ്.വൈ.എഫ് ജില്ല പ്രസിഡൻറ് രഞ്ജിത്, ജില്ല സെക്രട്ടറി കീഴ്പ്പാലൂർ ഷാജി തുടങ്ങിയവർ സ്വവസതികളിലും സത്യഗ്രഹം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.