സ്​പാർക്കിൽ കുരുക്കിട്ട്​ സ്​കൂൾ, കോളജ്​ അധ്യാപകരുടെ പുതുക്കിയ ശമ്പളം തടഞ്ഞു

-സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: സ്​​പാ​ർ​ക്കി​ൽ സാ​േ​ങ്ക​തി​ക കു​രു​ക്കി​ട്ട്​ സ്​​കൂ​ൾ, കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ പു​തു​ക്കി​യ ശ​മ്പ​ളം സ​ർ​ക്കാ​ർ ത​ട​ഞ്ഞു. കോ​ള​ജ്​ അ​ധ്യാ​പ​ക​ർ​ക്ക്​ മാ​ർ​ച്ച്​ മു​ത​ൽ യു.​ജി.​സി​യു​ടെ പു​തു​ക്കി​യ സ്​​കെ​യി​ലി​ലു​ള്ള ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. ഇ​തു​പ്ര​കാ​രം എ.​ജി​യു​ടെ ശ​മ്പ​ള സ്ലി​പ്പും ല​ഭി​ച്ചു. എ​ന്നാ​ൽ, സ്​​പാ​ർ​ക്കി​ൽ പു​തു​ക്കി​യ ശ​മ്പ​ള വി​വ​ര​ങ്ങ​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജ്​ അ​ധ്യാ​പ​ക​ർ​ക്കെ​ല്ലാം ല​ഭി​ക്കു​ന്ന​ത്​ പ​ഴ​യ ശ​മ്പ​ളം ത​ന്നെ. അ​തേ​സ​മ​യം, യു.​ജി.​സി​യു​ടെ പു​തു​ക്കി​യ സ്​​കെ​യി​ൽ പ്ര​കാ​ര​മു​ള്ള ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഫെ​ബ്രു​വ​രി 10ന്​ ​പ​ണി​മു​ട​ക്കി​യ അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം പൂ​ർ​ണ​മാ​യും സ്​​പാ​ർ​ക്കി​ലെ പ്ര​ശ്​​നം കാ​ര​ണം ത​ട​ഞ്ഞി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ണി​മു​ട​ക്കി​ന്​ ഡ​യ​സ്​​നോ​ൺ ബാ​ധ​മാ​ക്കി​യ​തി​നാ​ൽ പ​ണി​മു​ട​ക്കി​യ അ​ധ്യാ​പ​ക​ർ​ക്ക്​ ഒ​രു​ദി​വ​സ​ത്തേ​ത്​ കു​റ​ച്ചാ​ണ്​ ശ​മ്പ​ളം ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, സ്​​പാ​ർ​ക്കി​ൽ ഇ​ത്​ ക​ണ​ക്കു​കൂ​ട്ടു​േ​മ്പാ​ൾ തെ​റ്റാ​യ രീ​തി​യി​ലാ​ണ്​ വീ​ട്ടു​വാ​ട​ക അ​ല​വ​ൻ​സ്​ (എ​ച്ച്.​ആ​ർ.​എ) ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ല​ർ​ക്കും ര​ണ്ടാ​യി​രം രൂ​പ​വ​രെ അ​ധി​ക​മാ​യി ത​ട​യു​ന്ന രീ​തി​യി​ലാ​ണ്​ സ്​​പാ​ർ​ക്ക്​ ശ​മ്പ​ള ബി​ല്ലു​ക​ൾ ജ​ന​റേ​റ്റ്​ ചെ​യ്യു​ന്ന​ത്. തെ​റ്റാ​യ ബി​ൽ ഉ​പ​യോ​ഗി​ച്ച്​ ട്ര​ഷ​റി​യി​ൽ​നി​ന്ന്​ ശ​മ്പ​ള​മെ​ടു​ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​ർ ത​യാ​റാ​യി​ട്ടി​ല്ല. അ​തി​നാ​ൽ പ​ണി​മു​ട​ക്കി​ൽ പ​െ​ങ്ക​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​ല്ലാം ഇ​ത്ത​വ​ണ ശ​മ്പ​ള​മി​ല്ലാ​ത്ത വി​ഷു ആ​യി​രു​ന്നു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്കും സ​ർ​ക്കാ​റി​ൻെറ പു​തു​ക്കി​യ ശ​മ്പ​ളം ല​ഭി​ച്ചി​ല്ല. സ്​​പാ​ർ​ക്കി​ലെ സാ​േ​ങ്ക​തി​ക ത​ക​രാ​റി​ൽ കു​രു​ങ്ങി ഇ​വ​ർ​ക്ക്​ ശ​മ്പ​ളം പൂ​ർ​ണ​മാ​യും മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​യി. ഏ​പ്രി​ൽ ആ​റു​വ​രെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ​മാ​ർ എ​യ്​​ഡ​ഡ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള ബി​ല്ലു​ക​ൾ​ക്ക്​ മേ​ലൊ​പ്പി​ട്ട്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പി​ഴ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി പി​ന്നീ​ടു​ള്ള​വ ത​ട​യു​ക​യാ​യി​രു​ന്നു. ഫ​ല​ത്തി​ൽ ഇ​വ​ർ​ക്കും ശ​മ്പ​ള​മി​ല്ലാ​ത്ത വി​ഷു​വാ​യി​രു​ന്നു. എ​ന്നാ​ൽ ട്ര​ഷ​റി​ക​ളി​ൽ പ​ണ​മി​ല്ലാ​ത്ത​താ​ണ്​ പു​തു​ക്കി​യ ശ​മ്പ​ളം ത​ട​യാ​ൻ കാ​ര​ണ​മെ​ന്ന്​ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി സ്​​പാ​ർ​ക്കി​ൽ ത​ക​രാ​റു​ണ്ടാ​ക്കി തെ​റ്റാ​യ ബി​ല്ലു​ക​ൾ ജ​ന​റേ​റ്റ്​ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യെ​ന്നും സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു. കോ​ള​ജ്​ അ​ധ്യാ​പ​ക​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പു​തു​ക്കി​യ ശ​മ്പ​ളം ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ ക​ണ്ടു​ള്ള പാ​ഴ്​​വാ​ക്കാ​യി​രു​ന്നെ​ന്നും സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.