കോവിഡ്: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇൻഡോർ പരിപാടികളിൽ 75ഉം ഔട്ട് ഡോർ പരിപാടികളിൽ 150ഉം ആളുകൾ മാത്രമേ പങ്കെടുക്കാവൂവെന്ന് ജില്ല ഭരണകൂടം. ഇതിൽ കൂടുതൽ ആളുകൾ പങ്കെടുക്കണമെങ്കിൽ എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ, ആർ.ടി ലാബ് എന്നിവയിലേതെങ്കിലും ടെസ്​റ്റിന്​ വിധേയരായി നെഗറ്റിവായവരോ കോവിഡ് വാക്സിൻ എടുത്തവരോ ആയിരിക്കണം. വിവാഹം, കലാ-കായിക-സാംസ്കാരി പരിപാടികൾ, ഉത്സവങ്ങൾ തുടങ്ങിയവക്കും ഇത് ബാധകമാണ്​. മറ്റ് നിർദേശങ്ങൾ ചുവടെ: *യോഗങ്ങൾ രണ്ടുമണിക്കൂറിൽ പരിമിതപ്പെടുത്തണം *ട്യൂഷൻ സൻെററുകളിൽ സാമൂഹിക അകലം പാലിക്കണം. സൻെററുകളിലെ അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിൻ എടുക്കണം/ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് എടുക്കണം. *വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെ പൊതുപരിപാടികൾ നടത്തുന്നതിന് ബന്ധപ്പെട്ട എസ്.എച്ച്.ഒയെ മുൻകൂർ അറിയിക്കണം. *ബസുകളിലും ട്രെയിനുകളിലും ആളുകൾ തിങ്ങിനിന്ന് യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം * സ്കൂളുകളിൽ പരീക്ഷക്ക് വിദ്യാർഥികളെ എത്തിക്കാനും തിരികെ വീട്ടിലെത്തിക്കാനും അധികൃതർ നടപടി സ്വീകരിക്കണം. *കുട്ടികൾ, ഗർഭിണികൾ മുതിർന്ന പൗരന്മാർ എന്നിവർ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്ര ഒഴിവാക്കണം. *അത്യാവശ്യമല്ലാത്ത പൊതുപരിപാടികൾ രണ്ടാഴ്​ചത്തേക്ക് ഒഴിവാക്കണം. *നിത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.