മാസ്​ക്കും മുസല്ലയുമില്ലാത്തവർക്ക് പള്ളികളിൽ പ്രവേശനമില്ല

ബാലരാമപുരം: കോവിഡ് സുരക്ഷക്കായി പള്ളികളിലും നിയന്ത്രണമേർപ്പെടുത്തി മഹല്ല് കമ്മിറ്റികൾ. നെയ്യാറ്റിൻകര താലൂക്കിലെ വിവിധ പള്ളികളിൽ മാസ്​ക്കും മുസല്ലയും നിർബന്ധമാക്കി അറിയിപ്പ് പ്രദർശിപ്പിച്ചു. ഒരു വർഷത്തോളം പള്ളികൾ അടച്ചിട്ടും കടുത്ത നിയന്ത്രണങ്ങൾ പാലിച്ചും ആരാധനാ കർമങ്ങൾ പരിമിതപ്പെടുത്തിയ വിശ്വാസികൾ റമദാൻ ആഗതമായതോടെ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായും പരമാവധി സൂക്ഷ്മത പാലിച്ചുമാണ് ആരാധനാ കർമങ്ങളിലേർപ്പെടുന്നത്. നോമ്പുതുറ വിഭവങ്ങൾക്കൊപ്പം മാസ്​ക്​ കൂടി നൽകിയാണ് ചില മഹല്ല് കമ്മിറ്റികൾ മാതൃകയായത്. റമദാൻ വ്രതാനുഷ്ഠാനക്കാലത്ത് വിശ്വാസത്തോടൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ചിലയിടങ്ങളിൽ ഏർപ്പെടുത്തി. വ്രതമാസത്തി​ൻെറ പവിത്രത കാത്തുസൂക്ഷിക്കണം -കെ.എൻ.എം തിരുവനന്തപുരം: വ്രതമാസത്തി​ൻെറ പവിത്രതയും നാടി​ൻെറ സമാധാനവും കാത്തുസൂക്ഷിക്കാൻ വിശ്വാസിസമൂഹം തയാറാകണമെന്ന് കേരള നദ്്​വതുൽ മുജാഹിദീൻ (കെ.എൻ.എം) റമദാൻ സന്ദേശത്തിൽ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗം വീണ്ടും ഭയപ്പെടുത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. ബാലരാമപുരം സലഫി സൻെററിൽ നടന്ന അഹ്​ലൻ റമദാൻ സമ്മേളനം കെ.എൻ.എം ജില്ല സെക്രട്ടറി അൽ അമീൻ ബീമാപള്ളി ഉദ്ഘാടനം ചെയ്തു. ബഷീർ സ്വലാഹി കൂരാട്, ഷാഹിദ് മൗലവി, ശുഹൂദ് സലഫി, സക്കീർ ഹുസൈൻ ബാലരാമപുരം, നുസൈഫ ടീച്ചർ ആലംകോട്, ഷൈമ ടീച്ചർ എസ്​.ആർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.