പാറശ്ശാല: കൊന്ന പൂക്കളമൊരുക്കിയ വിഷുത്താലം. കൈനീട്ടമായി പണക്കിഴി. ആസ്വദിക്കാന്‍ വിഷു ഗാനങ്ങളും നൃത്തവും. കൂടെ വിഷു സന്ദേശ പ്രഖ്യാപനവും. പ്രേം നസീര്‍ സുഹൃദ് സമിതി കലാകാരന്മാര്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിഷു ദിനത്തില്‍ സമര്‍പ്പിച്ചത് ഹൃദ്യമായ കലാവിരുന്നായിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തിക്ക് അദ്ദേഹത്തിൻെറ വസതിയിലാണ് വിഷുപ്പുലരി സംഘടിപ്പിച്ചത്. ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ് സമിതിയുടെ വിഷു പണക്കിഴി കൈ നീട്ടമായി സൂര്യ കൃഷ്ണമൂര്‍ത്തിക്ക് സമര്‍പ്പിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തന്നെ കാണാനെത്തിയവര്‍ക്ക് സൂര്യ കൃഷ്ണമൂര്‍ത്തി കൈനീട്ടം നല്‍കി അനുഗ്രഹിച്ചു. സമിതി പ്രസിഡൻറ് പനച്ചമൂട് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ സ്വാഗതം പറഞ്ഞു. വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, ഡോ. ഗീത ഷാനവാസ്, അനിത, ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവരെ സൂര്യ കൃഷ്ണമൂര്‍ത്തി പൊന്നാട അണിയിച്ചു. രക്ഷാധികാരി സൈനുലാബ്ദീന്. ട്രഷറർ ബാലചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു. കാപ്ഷൻ panakizhi kinettamai nalkunu ചിത്രം. സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിഷു പണക്കിഴി കൈനീട്ടമായി സമര്‍പ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.