അംഗൻവാടി കെട്ടിടം ഉദ്​ഘാടനം ചെയ്തു

ആറ്റിങ്ങൽ: ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ 25 ലക്ഷം രൂപ വിനിയോഗിച്ച് കിഴുവിലം രണ്ടാം വാർഡ് പാവൂർകോണത്ത് നിർമിച്ച അംഗൻവാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മനോന്മണി അധ്യക്ഷതവഹിച്ചു. അംഗൻവാടിക്കായി ഭൂമി സൗജന്യമായി നൽകിയ റംല ബീവിയെ ആദരിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഒ.എസ്. അംബിക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത, സുലഭ, ശ്രീകണ്ഠൻ, ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.