ആറ്റിങ്ങൽ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിൻെറ നേതൃത്വത്തിൽ തദ്ദേശ ജനപ്രതിനിധികൾ ജല അതോറിറ്റി വലിയകുന്ന് എക്സിക്യുട്ടിവ് എൻജിനീയറുടെ കാര്യാലയം ഉപരോധിച്ചു. തീരമേഖലയിൽ ദിവസങ്ങളായി ജല വിതരണം നാമമാത്രമാണ്. വേനൽ ആരംഭിച്ചതു മുതൽ തദ്ദേശവാസികൾക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. ജല അതോറിറ്റിയുടെ പൈപ് ലൈനിനെ ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടെയുള്ളത്. വേനൽ ആരംഭിച്ചതിനെതുടർന്നുണ്ടായ ജല ഉപഭോഗ വർധനയാണ് പ്രശ്നകാരണമെന്നും നിശ്ചിത സമയം മറ്റു മേഖലകളിലേക്കുള്ള വാൽവുകൾ അടച്ച് അഞ്ചുതെങ്ങ് മേഖലക്ക് ജല വിതരണം നടത്താമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡൻറ് വി. ലൈജു, സി.പി.എം എൽ.സി സെക്രട്ടറി ആർ. ജറാൾഡ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്. പ്രവീൻചന്ദ്ര, ബാബു, സജി സുന്ദർ, ഡോൺ ബോസ്കോ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി സി.പി.എം നേതൃത്വത്തിൽ ജന പ്രതിനിധികൾ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.