ഫ്രറ്റേണിറ്റി മൂവ്മെൻറ്​: ആദിൽ അബ്​ദുൽ റഹീം ജില്ല പ്രസിഡൻറ്; രഞ്ജിനി, നൗഫ ജനറൽ സെക്രട്ടറിമാർ

ഫ്രറ്റേണിറ്റി മൂവ്മൻെറ്​: ആദിൽ അബ്​ദുൽ റഹീം ജില്ല പ്രസിഡൻറ്; രഞ്ജിനി, നൗഫ ജനറൽ സെക്രട്ടറിമാർ തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മൻെറ് 2021-23 കാലയളവിലെ തിരുവനന്തപുരം ജില്ല പ്രസിഡൻറായി ആദിൽ അബ്​ദുൽ റഹീമിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി രഞ്ജിനി മഹേഷ്, നൗഫ ഹാബി എന്നിവരെ നിശ്ചയിച്ചു. മറ്റു ഭാരവാഹികൾ: നബീൽ പാലോട്, അഡ്വ. അലി സവാദ്, ഇമാദ് അമീൻ (വൈസ് പ്രസി.), ഹന്ന ഫാത്തിമ, സെയ്ദ് ഇബ്രാഹിം, നിഷാത്ത്, അംജദ് റഹ്മാൻ, സഹൽ (സെക്ര.). ഗോപു തോന്നയ്ക്കൽ, ഷാഹിൻ തൻസീർ (സെക്ര​േട്ടറിയറ്റ് അംഗങ്ങൾ). ഷർജീൽ ഇമാം നഗറിൽ (തിരുവനന്തപുരം കൾചറൽ സൻെററിൽ) ചേർന്ന ജില്ല ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പ്​. സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന, അംഗം അഫീഫ് ഹമീദ് എന്നിവർ നേതൃത്വം നൽകി. ഫ്രറ്റേണിറ്റി മൂവ്മൻെറ് ദേശീയ കമ്മിറ്റി അംഗം ഹിഷാമുൽ വഹാബ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി എന്നിവർ സംസാരിച്ചു. noufa habi renjini mahesh adil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.