കിളിമാനൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടി സുരീലി ഹിന്ദിയുടെ ജില്ലതല ഉദ്ഘാനം വഞ്ചിയൂർ ഗവ. യു.പി.എസിൽ അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. കരവാരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി അധ്യക്ഷതവഹിച്ചു. പരിശീലകൻ വൈശാഖ് കെ.എസ് പദ്ധതി വിശദീകരിച്ചു. ബി.പി.സി സാബു വി.ആർ സ്വാഗതവും പ്രഥമാധ്യാപിക ഡി. പുഷ്കല നന്ദിയും പറഞ്ഞു. ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താൽപര്യമുണ്ടാക്കുക, ഹിന്ദി പഠനം എളുപ്പമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്കായി ഡിജിറ്റൽ മൊഡ്യൂളാണ് തയാറാക്കിയിരിക്കുന്നത്. കവിതകളും ചിത്രങ്ങളും ചേർത്ത് തയാറാക്കിയ വീഡിയോകളാണ് ഓരോ മൊഡ്യൂളിലും. ഓഡിയോ പരിചയപ്പെടൽ, വരികൾ ചേർത്ത് കവിത ചൊല്ലൽ, കരോക്കെ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ബ്ലോക്ക്തല ഉദ്ഘാടനം നഗരൂർ വി.യു.പി.എസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി. സ്മിത നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് തലം ഓൺലൈനിൽ മടവൂർ എസ്.വി.യു.പി.എസ്, കല്ലറക്കോണം പള്ളിക്കൽ ആർ.എം.യു.പി.എസ്, പഴയകുന്നുമ്മൽ ഗവ. ടൗൺ യു.പി.എസ്, കിളിമാനൂർ ഗവ. എച്ച്.എസ്, വാമനപുരം പുളിമാത്ത് ഡി.ബി.എച്ച്.എസ്, നാവായിക്കുളം ഗവ. എച്ച്.എസ് എന്നിവിടങ്ങളിൽ പഞ്ചായത്ത് പ്രസിഡൻറുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾതലം ചൊവ്വാഴ്ച ആരംഭിക്കും. ചിത്രം: വഞ്ചിയൂർ യു.പി.എസിൽ നടന്ന സുരീലി ഹിന്ദിയുടെ ജില്ലതല ഉദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിക്കുന്നു 35d364ec-da5b-489f-b2b0-f3d3c3d83261
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.