പ്ലസ്​ വൺ വിദ്യാർഥിനിയുടെ കൊല; വിചാരണ തുടങ്ങി

മാതാവും കാമുകനുമാണ്​ പ്രതികൾ തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ മാതാവും അവരുടെ കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസി​ൻെറ വിചാരണ ആരംഭിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ്​ കോടതി ജഡ്‌ജി ​െഡന്നിയാണ് കേസ്​ പരിഗണിച്ചത്​. കൊല്ലപ്പെട്ട മീരയുടെ മാതാവ്​ കാമുകൻ അനീഷ് എന്നിവരാണ് പ്രതികൾ. പ്ലസ് വൺ വിദ്യാർഥിനിയായ മീരയെ (16) പ്രതികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളുകയായിരുന്നെന്നാണ്​ കേസ്​. ജീർണിച്ച മൃതദേഹം 19 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്. കൊല നടത്തിയശേഷം നാടുവിട്ട പ്രതികളെ പൊലീസ് നാഗർകോവിലിൽനിന്നായിരുന്നു പിടികൂടിയത്. 2019 ജൂൺ 10നാണ് സംഭവം. നെടുമങ്ങാട് ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു മീര. പ്രതികളുടെ അവിഹിത ബന്ധത്തിന് തടസ്സമായിരുന്ന മീരയെ പ്രതികൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം രാത്രിയോടെ ബൈക്കിൽ ഇരുവർക്കും ഇടയിലിരുത്തി എട്ട്​ കിലോമീറ്റർ ദൂരെയുള്ള കിണറ്റിൽ ഒളിപ്പിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം ട്രെയിൻ ടിക്കറ്റെടുത്ത പ്രതികൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബസിലാണ് യാത്ര ചെയ്തത്. തമിഴ്നാട്ടിൽ എത്തിയ പ്രതികൾ പേര് മാറ്റി വീട് വാടകക്കെടുത്ത്​ ഭാര്യാഭർത്താക്കന്മാരെ പോലെ കഴിഞ്ഞുവരുകയായിരുന്നു. പ്രതി അവിടെ ജോലിചെയ്തിരുന്നയാളുടെ ആധാർ രേഖ നൽകി സംഘടിപ്പിച്ച സിം കാർഡ് ഉപയോഗിച്ചതോടെ മൊബൈൽ ഫോണി​ൻെറ ഐ.എം.ഇ നമ്പർ ആണ് പൊലീസിന് സഹായകമായത്. പ്രതികൾ മാറി മാറി ഉപയോഗിച്ച എട്ട്​ മൊബൈൽ ഫോണുകളും കിടക്കയും കിണറി​ൻെറ മൂടിയും ഉൾപ്പെടെ 87 തൊണ്ടിമുതലുകൾ ലോറിയിലാണ് നെടുമങ്ങാട് കോടതിയിൽനിന്ന് പൊലീസ് ജില്ല കോടതിയിൽ എത്തിച്ചത്. പത്തോളം സാക്ഷികൾ മജിസ്ട്രേറ്റിന്​ മുന്നിൽ നൽകിയ മൊഴിയും പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.